രാഷ്ട്രപിതാവിന്റെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍

 


ADVERTISEMENT

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുബേദാര്‍ പി.പി.നമ്പ്യാര്‍ സൂക്ഷിച്ചിരുന്ന രക്തസാമ്പിളാണ് ലേലത്തില്‍ വെക്കാന്‍ പോകുന്നത്.

കാലങ്ങളോളം കൈവശം വെച്ചിരുന്ന രക്തസാമ്പിള്‍ നമ്പ്യാര്‍ പിന്നീട് കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കുകയും പരസ്യം ശ്രദ്ധയില്‍പെട്ട അധ്യാപകനായ ആന്റണി ചിറ്റാത്തുകര രക്തസാമ്പിള്‍ ഏറ്റെടുക്കുകയും ചെയ്തു. ബാങ്ക് ലോക്കറില്‍ 20 വര്‍ഷത്തോളം സൂക്ഷിച്ച ശേഷമാണ് ആന്റണി ചിറ്റാത്തുകര  ഇപ്പോള്‍ ഇത് ലേലത്തിനായി കൈമാറിയത്. രക്തസാമ്പിള്‍ കൂടാതെ ഗാന്ധിജി കഴുത്തില്‍ അണിഞ്ഞിരുന്ന ഷാള്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ റിക്കാര്‍ഡിംഗ് ശേഖരം എന്നിവയും ലേലത്തിനായി കൊടുത്തിരിക്കുകയാണ്.

രാഷ്ട്രപിതാവിന്റെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍ലണ്ടനിലെ ലൂഡ്‌ലോ റേസ്‌കോഴ്‌സിലുള്ള ലേലപ്പുരയിലാണ് ഇവ ലേലം ചെയ്യുന്നത്. അതിനിടെ അമൂല്യങ്ങളായ ഈ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്  ഗാന്ധി അനുയായികള്‍ ഉള്‍പെടെയുള്ള പലരും രംഗത്തെത്തിയിട്ടുണ്ട്. ലേലം താല്‍ക്കാലികമായി വൈകിപ്പിക്കാനോ
ലേലം വിളിച്ച് വസ്തുക്കള്‍ ഏറ്റെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് സൂചന.

Keywords:  Blood, Mahathmagandhi, England, Teacher, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia