സിറിയയില്‍ വിമതരുടെ ബോംബാക്രമണം: 15 ദമാസ്‌കസ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Mar 29, 2013, 11:05 IST
ADVERTISEMENT
ദമാസ്‌ക്കസ്: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍ ദമാസ്‌കസ് സര്‍വകലാശാലയിലെ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സര്‍വകലാശാലാ ക്യാംപസിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കാന്റീനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന അറിയിച്ചു.
അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. സിറിയന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുന്ന വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
രണ്ടു ദിവസം മുന്‍പ് വിമതര്‍ നടത്തിയ ആക്രമണത്തില്‍ ദമാസ്‌കസില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഇതുവരെ 70,000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തില്‍ സിറിയയില്‍ നിന്നും നൂറുകണക്കിനാളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തുവരികയാണ്. ഏകദേശം 1.2 മില്യണ്‍ ആളുകളാണ് കലാപത്തെ തുടര്‍ന്ന് സിറിയയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്.
Keywords: Damascus, Siria, Constitution, Bomb Blast, Students, Death, University, Engineering Student, Injured, Attack, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.