Surgery | 'സ്ത്രീകള്‍ക്ക് ഇഷ്ടം ഉയരമുള്ള പുരുഷന്മാരെ'; 5 ഇഞ്ച് നീളം കൂട്ടാന്‍ 1.35 കോടി രൂപ മുടക്കി ശസ്ത്രക്രിയ നടത്തി യുവാവ്

 


വാഷിംഗ്ടണ്‍: (www.kvartha.com) പ്രണയത്തിനായി ഏത് പ്രയാസവും മറികടക്കാന്‍ ആളുകള്‍ തയ്യാറാണ്. എന്നാല്‍ ഈ മനുഷ്യന്‍ ഏതാനും ഇഞ്ചുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്. മോസസ് ഗിബ്‌സണ്‍ എന്ന അമേരിക്കകാരനാണ് വേറിട്ടൊരു മാര്‍ഗം പരീക്ഷിച്ചത്. അഞ്ച് അടി അഞ്ച് ഇഞ്ച് ആയിരുന്നു മോസസിന്റെ ഉയരം. എന്നാല്‍, തനിക്ക് ഉയരം കുറവാണെന്നായിരുന്നു യുവാവിന്റെ തോന്നല്‍. അതിനാല്‍ അഞ്ച് ഇഞ്ച് ഉയരം കൂട്ടാന്‍ തീരുമാനിച്ചു. പല രീതികളും പരീക്ഷിച്ചു, വിജയിച്ചില്ല. തുടര്‍ന്ന് 1.35 കോടി രൂപ ചിലവഴിച്ച് രണ്ട് കാലുകളുടെയും നീളം കൂട്ടാന്‍ വേദനാജനകമായ ശസ്ത്രക്രിയ നടത്തി.
           
Surgery | 'സ്ത്രീകള്‍ക്ക് ഇഷ്ടം ഉയരമുള്ള പുരുഷന്മാരെ'; 5 ഇഞ്ച് നീളം കൂട്ടാന്‍ 1.35 കോടി രൂപ മുടക്കി ശസ്ത്രക്രിയ നടത്തി യുവാവ്

ദി കോസ്‌മെറ്റിക് ലെയ്ന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലെ മിനസോട്ടയിലാണ് മോസസ് താമസിക്കുന്നത്. ഉയരമുള്ള മനുഷ്യരെപ്പോലെ തനിക്കും ഡേറ്റിംഗ് ജീവിതം ആസ്വദിക്കാന്‍ കഴിയണമെന്ന് അയാള്‍ ആഗ്രഹിച്ചു. അതിനായി അഞ്ച് ഇഞ്ച് ഉയരം വര്‍ധിപ്പിക്കാന്‍ 1,70,000 ഡോളര്‍ (ഏകദേശം 1.35 കോടി രൂപ) ചിലവ് വരുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. തന്റെ ഉയരം വര്‍ധിപ്പിക്കാന്‍ മരുന്നും ആത്മീയ രോഗശാന്തിയും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ താന്‍ പരീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ പൊതുവെ ഉയരമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നതെന്നും തന്റെ ഉയരം അതിന് തടസമാകുന്നുവെന്നുമാണ് യുവാവിന്റെ വാദം. ഉയരം കൂട്ടുമെന്ന് അവകാശപ്പെടുന്ന പല ഗുളികകളും കഴിച്ചിരുന്നതായി ഗിബ്സണ്‍ പറഞ്ഞു. 'സോഫ്റ്റ്വെയര്‍ എന്‍ജിനീയറായും യൂബര്‍ ഡ്രൈവറായും ജോലി ചെയ്തുകൊണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ ശസ്ത്രക്രിയയ്ക്കായി 75,000 ഡോളര്‍ സമാഹരിച്ചു. 2016-ല്‍ ആദ്യ ശസ്ത്രക്രിയയിലൂടെ മൂന്ന് ഇഞ്ച് വളര്‍ന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇതെല്ലാം ആരംഭിച്ചത്' ഗിബ്സണ്‍ പറയുന്നു .

മാര്‍ച്ച് മാസത്തില്‍, ഉയരം രണ്ട് ഇഞ്ച് വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. ആദ്യ ശസ്ത്രക്രിയയ്ക്ക് 61.48 ലക്ഷം രൂപയും രണ്ടാമത്തെ ഓപ്പറേഷന് 80.34 ലക്ഷം രൂപയും ചിലവായി. ഈ വര്‍ഷം ജൂണോടെ തന്റെ ലക്ഷ്യമായ 5 അടി 10 ഇഞ്ച് ഉയരത്തിലെത്തുമെന്നാണ് മോസസ് പറയുന്നത്. ആളുകള്‍ തന്നെ ഒരുപാട് കളിയാക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചതായും ഒരു കാമുകിയെ കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

Keywords: USA-News, Surgery-News, Bizarre-News, World News, Malayalam News, Health News, Man spends ?1.35 crore on surgeries to increase his height by 5 inches in US.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia