കന്നുകാലിയെച്ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ കൊന്ന് കറി വച്ചു

 


സിംബാബ്‌വെ: (www.kvartha.com 22.01.2015) അറുപത്തൊന്നുകാരനായ പിതാവിനെ മകന്‍ കഴുത്തുഞെരിച്ച്കൊന്നു. സിംബാബ് വെയിലെ ബുലവായോയിലാണ് സംഭവം. പിതാവിനെ മകന്‍ വയറുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

കന്നുകാലിയെച്ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ കൊന്ന് കറി വച്ചുപിതാവിനെ കൊലപ്പെടുത്തിയ ശേഷം സ്‌ക്രൂ ഡ്രൈവറിന്റെ സഹായത്തോടെ കണ്ണുകള്‍ എടുത്തുമാറ്റിയ മകന്‍ ശരീരഭാഗങ്ങള്‍ വിവിധ കഷണങ്ങളാക്കി പാകം ചെയ്യുകയായിരുന്നുവെന്നാണ് സൗത്തേണ്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കന്നുകാലികളെ ചൊല്ലിയുള്ള തര്‍ക്കമാവാം കൊലപാതകത്തിനു പിന്നിലെന്നാണ് അയല്‍വാസികള്‍ സംശയിക്കുന്നത്. കൊലയ്ക്കുമുമ്പ് കന്നുകാലികളുടെ പേരില്‍ നിരന്തരം പിതാവും മകനും കലഹിക്കാറുണ്ടായിരുന്നതാണ് ഇങ്ങനെ സംശയിക്കാനുള്ള കാരണമെന്നാണ് ഇവര്‍ പറയുന്നത്. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്‌

Also Read: 
നീലേശ്വരത്തെ വ്യാപാരി തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍
Keywords:  man, Killed, Father, Report, Son, World, Cattle, Screw Driver, Southern Eye
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia