മൂന്നുവയസുകാരനെ വാഷിംഗ് മെഷീനിലിട്ടുകൊന്ന പിതാവിന് 30 വര്‍ഷം തടവ്

 


ഫ്രാന്‍സ്: (www.kvartha.com 12.09.2015) മൂന്നുവയസുകാരനെ വാഷിംഗ് മെഷീനിലിട്ടുകൊന്ന പിതാവിന് 30 വര്‍ഷം തടവ്. ബാസ്റ്റിയന്‍ എന്ന മൂന്നു വയസ്സുക്കാരനെയാണ് സ്‌കൂളില്‍ അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് വാഷിംങ് മെഷീനിലടച്ചത്.

ക്രിസ്റ്റഫ് ചാമ്പിനനോസ് എന്ന 36 കാരനെയാണ് കോടതി ശിക്ഷിച്ചത്. 2011ല്‍ ആണ് സംഭവം നടന്നത്. കുറ്റം ചെയ്യാന്‍ സഹായിക്കല്‍, പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കുട്ടിയുടെ മാതാവ് 29 കാരിയായ ചാര്‍ലിന്‍ കോട്ടിനേയും 12 വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്. ഇവരുടെ മുന്‍ ഭര്‍ത്താവാണ് ക്രിസ്റ്റഫ്.

മകനെ വാഷിംങ് മെഷീനില്‍ ഇട്ട ശേഷം ഇയാള്‍ അക്കാര്യം ശ്രദ്ധിക്കാതെ അലക്ഷ്യമായി കമ്പ്യൂട്ടര്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മെഷീനില്‍ നിന്നും കുട്ടിയുടെ നിലവിളി കേട്ട് മാതാവ് നോക്കുമ്പോഴാണ് കുട്ടി അതിനകത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മാതാവിന്റെ നിലവിളി കേട്ട് സമീപത്തെ  ഫ് ളാറ്റിലുളളവര്‍ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

എന്നാല്‍ മകനെ വെള്ളത്തില്‍ മുക്കി കുളിപ്പിച്ചപ്പോള്‍ മൂക്കിലൂടെ വെള്ളം കയറിയാണ്
മരിച്ചതെന്നായിരുന്നു ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. അതേസമയം  മരിച്ച കുട്ടിയുടെ അഞ്ചു വയസ്സുക്കാരിയായ സഹോദരിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സ്‌കൂളില്‍ കുസൃതി കാട്ടിയതിനാണ് പിതാവ് അനുജനെ വാഷിംങ് മെഷീനിലിട്ടതെന്നും ചെറിയ തെറ്റുകള്‍ക്കുപോലും പിതാവ്  ക്രൂരമായ ശിക്ഷ നല്‍കാറുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

മെഷീനില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ തണ്ണുത്ത് മരവിച്ച് ശ്വാസം ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടി എന്ന അയല്‍വാസിയുടെ മൊഴിയും ഇയാള്‍ക്ക് എതിരായി. എന്നാല്‍ മകനോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റത്തെ എതിര്‍ക്കാത്തതിനാലാണ് കുട്ടിയുടെ മരണത്തില്‍ വരെ കാര്യങ്ങള്‍ എത്തിയത്. ഇക്കാരണങ്ങള്‍ കൂടി ചേര്‍ത്താണ് കുട്ടിയുടെ മാതാവിന് 12 വര്‍ഷം തടവിന് വിധിച്ചത്. 20 വര്‍ഷത്തിനു ശേഷം മാത്രമെ ഇയാള്‍ക്കിനി പരോള്‍ ലഭിക്കൂ.

മൂന്നുവയസുകാരനെ വാഷിംഗ് മെഷീനിലിട്ടുകൊന്ന പിതാവിന് 30 വര്‍ഷം തടവ്


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള; സമരങ്ങള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകും: അന്വേഷണ ഉദ്യോഗസ്ഥര്‍

Keywords:  Man Jailed For Killing 3-Year-Old Son in Washing Machine, France, Flat, Sisters, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia