49-കാരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പൊലീസ് എത്തിയപ്പോള്‍ കണ്ടത് മൃതദേഹത്തിന് സമീപം ഇഴഞ്ഞുനീങ്ങുന്ന 125-ഓളം പാമ്പുകളെ
Jan 22, 2022, 18:36 IST
വാഷിങ്ടണ്‍: (www.kvartha.com 22.01.2022) 49-കാരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരികയിലെ മേരിലാന്‍ഡിലെ ചാള്‍സ്‌കൗന്‍ടിയില്‍ പോംഫ്രേറ്റിലെ ബ്ലോക് 5500-ല്‍ താമസിക്കുന്ന ഡേവിഡ് റിസ്റ്റണ്‍ എന്നയാളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 125-ഓളം പാമ്പുകളെയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇത് ഞെട്ടലോടെയാണ് തങ്ങള്‍ കണ്ടതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡേവിഡിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഡേവിഡിനെ പുറത്തേക്ക് കാണാത്തതിനാല്‍ അയല്‍ക്കാരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തറയില്‍ കിടക്കുന്നനിലയില്‍ ഡേവിഡിനെ കണ്ടെത്തിയത്. ഉടന്‍തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്.
വിഷമേറിയ മൂര്‍ഖന്‍ പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും അടക്കം നൂറിലേറെ പാമ്പുകളാണ് വീട്ടില്‍ ഇഴഞ്ഞുനീങ്ങിയിരുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവയെയെല്ലാം രഹസ്യമായി വളര്‍ത്തിയിരുന്നവയാണെന്നാണ് പൊലീസിന്റെ നിഗമനം. ഡേവിഡിന്റെ മരണത്തില്‍ മറ്റുദുരൂഹതകളില്ലെന്നും പാമ്പ് കടിച്ചല്ല മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
ഡേവിഡ് ഇത്രയധികം പാമ്പുകളെ വീട്ടില്‍ വളര്‍ത്തിയിരുന്ന വിവരം അയല്‍ക്കാരോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. പാമ്പുകളെയെല്ലാം ഡേവിഡ് സുരക്ഷിതമായാണ് വീട്ടില്‍ കൈകാര്യം ചെയ്തിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡേവിഡിന്റെ മരണത്തോടെ വീട്ടില്‍നിന്ന് പാമ്പുകളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഡേവിഡിന്റെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി ബാള്‍ടിമോറിലെ ചീഫ് മെഡികല്‍ എക്സാമിനറുടെ ഓഫിസിലേക്ക് മാറ്റി.
ഡേവിഡിന് ആദരാഞ്ജലി അര്‍പിച്ച് അദ്ദേഹത്തിന്റെ മകള്‍ എമിലി ലോപസ് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് എമിലി ലോപസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ എമിലി ലോപസ് വീട്ടിലെത്തിയാണ് മരിച്ചത് ഡേവിഡാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, ഡേവിഡിന്റെ സാമൂഹികമാധ്യമ അകൗണ്ടുകളില്‍ നിറയെ പാമ്പുകളുടെ ചിത്രങ്ങളും വിവരണങ്ങളുമാണുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഫെയ്സ്ബുകില്‍ ഡേവിഡിന്റെ പ്രൊഫൈല്‍ ചിത്രവും പാമ്പിന്റേതാണ്.
Keywords: Man found dead in Maryland home surrounded by more than 100 snakes, Washington, News, Dead Body, Police, Snake, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.