മല്ലൂസിന്റെ പ്രതികാരം തീര്‍ത്തു; നൂറോളം പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

 


തിരുവനന്തപുരം: (www.kvartha.com 27.09.2015) കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മല്ലു ഹാര്‍ക്കര്‍മാര്‍ തകര്‍ത്തു. 'മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതായി ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ വെബ്‌സൈറ്റുകളുടെ പേരും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഓപ്പറേഷന്‍ പാക് സൈബര്‍ സ്‌പെയ്‌സ് എന്നാണ് ഹാക്കര്‍മാര്‍ ഇതിന് പേരിട്ടിരിക്കുന്നത്. ഹാക്ക് ചെയ്ത പാക്ക് വെബ്‌സൈറ്റുകളില്‍ പാക്കിസ്ഥാന്‍ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യന്‍ സൈബര്‍ ഇടങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാക്കര്‍മാരുടെ ശക്തി തിരിച്ചറിയൂ എന്നും എഴുതിയിരിക്കുന്നു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

ഇതിനു മുന്‍പും ഈ സംഘം പാക്കിസ്ഥാന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. മുന്‍പ് നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു സൈബര്‍ സോള്‍ജ്യറിന്റെ മറുപടി.
     
മല്ലൂസിന്റെ പ്രതികാരം തീര്‍ത്തു; നൂറോളം പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

SUMMARY: In response to the cyber attack on the Kerala government website by Pakistan-based hackers, an anonymous Indian cyber group has retaliated by hacking into scores of official Pakistani websites.

On Sunday morning, the Kerala government website was crashed by Pakistani hackers, who posted image of a burning Indian flag. The hackers had left messages such as "Pakistan Zindabad", "We are Team Pak Cyber Attacker" and "Security is just an illusion".

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia