16 മതപണ്ഡിതരെ വെടിവെച്ചുകൊന്ന സംഭവം അന്വേഷിക്കും

 


16 മതപണ്ഡിതരെ വെടിവെച്ചുകൊന്ന സംഭവം അന്വേഷിക്കും
ബമാക്കോ: മാലിയില്‍ സൈന്യം 16 ഇസ്ലാം മതപണ്ഡിതരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. പ്രമുഖ ചെക്ക്പോസ്റ്റിനു സമീപത്തുവച്ചാണ്‌ സൈന്യം ഇവരെ വധിച്ചത്. തീവ്രവാദികളാണെന്ന സംശയം മൂലമാണ്‌ വെടിവെച്ചതെന്ന്‌ സൈനീക ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കാത്തത് സംശയത്തിന്‌ കാരണമായിട്ടുണ്ട്.

ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ്‌ 8 മാലി സ്വദേശികളേയും 8 മൗറീഷ്യക്കാരേയും സൈന്യം വെടിവച്ചുകൊന്നത്. മാലിയുടെ അയല്‍ രാജ്യമാണ്‌ മൗറീഷ്യ. സ്വന്തം രാജ്യക്കാരായ എട്ട് പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തി സര്‍ക്കാര്‍ പ്രസ്താവനയിറക്കി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും മൗറിഷ്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ക്ഷമാപണം നടത്തിയ മാലി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന്‌ ഉത്തരവിട്ടു.

കൊല്ലപ്പെട്ട മതപണ്ഡിതരില്‍ എട്ട് പേര്‍ മൗറീഷ്യക്കാരാണെന്ന്‌ മാലി അധികൃതര്‍ പറയുമ്പോള്‍ മൗറീഷ്യക്കാരായ 12 പേരാണ്‌ വധിക്കപ്പെട്ടതെന്ന്‌ മൗറീഷ്യന്‍ ഔദ്യോഗീക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

മാലിയിലെ കാര്‍ഷീക പട്ടണമായ ദിയാബലിയിലെ ചെക്ക് പോസ്റ്റിലാണ്‌ വെടിവെപ്പ് നടന്നതെന്ന്‌ മാലി സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. മതപണ്ഡിതരുമായെത്തിയ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് സൈനീകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൈനീകരുടെ ആവശ്യം നിരാകരിച്ച് ഡ്രൈവര്‍ വാഹനം നിറുത്താതെ ഓടിച്ചുപോയി. തുടര്‍ന്ന്‌ സൈന്യം വാഹനത്തിനുനേരെ വെടിയുതിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ തീവ്രവാദികളാണെന്ന സംശയം ബലപ്പെട്ടതോടെയാണ്‌ വെടിവച്ചത്- പ്രസ്താവന വ്യക്തമാക്കുന്നു. തലസ്ഥാന നഗരമായ ബമാക്കോയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ്‌ ദിയാബലി.

എന്നാല്‍ ദാവയില്‍ നിന്നും ബമാക്കോയിലേയ്ക്ക് ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയ മത പണ്ഡിതരാണ്‌ ആക്രമിക്കപ്പെട്ടതെന്ന്‌ മൗറീഷ്യന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് അറിയിച്ചു. സൈന്യം മനപൂര്‍വ്വം മതപണ്ഡിതര്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന്‌ ഡയോണ്‍സ്റ്റ പട്ടണം പ്രക്ഷോഭകര്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വലുപ്പത്തില്‍ ഫ്രാന്‍സിനും ടെക്സാസിനും ഒപ്പം നില്‍ക്കുന്ന ഈ പ്രദേശം ഇസ്ലാമിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്‌.

SUMMERY: BAMAKO — Mali's government ordered an immediate investigation Sunday after 16 suspected Islamists, including several from Mauritania, were shot to death at a checkpoint in the country's central region.

Keywords: World, Obituary, Mali, Army, Shot dead, Islamists, killed, check post, Bamako, Mauritian, Ordered probe, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia