മാല: (www.kvartha.com 22/02/2015) മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റിലായി. മാലദ്വീപിന്റെ തലസ്ഥാന നഗരമായ മാലയിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഞായറാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാലിദ്വീപിലെ സ്ഥിതിഗതികള്‍ വഷളാകുന്നതായി നഷീദ് അറിയിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയോടടുത്തായിരുന്നു നഷീദ് അറസ്റ്റിലായത്. അതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ഇന്ത്യ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം. യമീന് (മാലിദ്വീപിലെ നിലവിലെ പ്രസിഡന്റ്) രാജ്യത്ത് പിന്തുണ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അധികാരത്തിനായി അയാള്‍ ഏതറ്റം വരേയും പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു നഷീദ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്.
നഷീദിനെ ധൂനിധൂ ഐലന്റിലെ ജയിലിലേയ്ക്കാണ് മാറ്റിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനും അടുത്ത അനുയായിയുമായ നസീം അറിയിച്ചു. കൊടിയ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയിലാണ് ധൂനിധൂ.
തീവ്രവാദ കുറ്റം ചുമത്തിയാണ് നഷീദിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ രാജ്യം വിടാന്‍ നഷീദിന് കഴിയില്ലെന്നും നസീം വ്യക്തമാക്കി.
SUMMARY: India's maritime neighbourhood is in trouble again with the arrest of opposition leader and former president Mohamed Nasheed from his home in the Maldivian capital, Male, earlier this afternoon.
Keywords: Maldives, Former President, Muhammed Nasheed, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.