ഐ എസില്‍ ചേരാന്‍ മലേഷ്യയില്‍ നിന്നും കടക്കാന്‍ ശ്രമിക്കുന്നതിനിടെ 14 കാരി പിടിയില്‍
Feb 19, 2015, 15:57 IST
കോലാലംപൂര്‍: (www.kvartha.com 19/02/2015) ഐ എസില്‍ ചേരാന്‍ മലേഷ്യയില്‍ നിന്നും കടക്കാന്‍ ശ്രമിക്കുന്നതിനിടെ 14 കാരി പിടിയില്‍. കോലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പെണ്‍കുട്ടി പിടിയിലായത്. കെയ്‌റോയിലേക്ക് പോകുന്ന വിമാനം പറക്കാന്‍ തുടങ്ങുന്നതിനിടെ പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
കെയ്‌റോയിലുളള മലേഷ്യന്‍ സ്വദേശിയും 22 കാരനുമായ വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കാനാണ് പെണ്‍കുട്ടി ഒളിച്ചോട്ടത്തിന് ശ്രമിച്ചത്. കെയ്‌റോയിലെ അല്‍ അസ് ഹര്‍
സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് യുവാവ്. വിവാഹശേഷം ഇസ്താംബുള്‍ വഴി സിറിയയിലേക്ക് കടക്കാനും പദ്ധതിയുണ്ടായിരുന്നു. വീട്ടുകാര്‍ അറിയാതെ ആയിരുന്നു പെണ്‍കുട്ടിയുടെ ഒളിച്ചോട്ടശ്രമം.
പിടിയിലാകുമ്പോള്‍ രണ്ട് മലേഷ്യന്‍ തീവ്രവാദികളും പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പിടിയിലായ പെണ്‍കുട്ടിക്ക് തീവ്രവാദബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു
ഇതോടെ മലേഷ്യയില്‍ യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിന് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. 2013 ഫെബ്രുവരി മുതല്‍ മലേഷ്യയില്‍ നിന്ന് 68 പേരാണ് ഐ എസില്‍ ചേരാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ശിവരാത്രി നാളില്‍ ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്കു വിഷബാധ
Keywords: Malaysian police detain 14-year-old girl trying to join ISIS, Flight, Parents, Student, University, Terrorists, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.