നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

 


കാഠ്മണ്ഡു: (www.kvartha.com 21.01.2020) നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബുധനാഴ്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദമാനിലെ ഹോട്ടല്‍ മുറിയിലാണ് വിനോദസഞ്ചാരികളായ എട്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്.

മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ തകരാറ് മൂലം ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് സൂചന. ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും എട്ടുപേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ എംബസി അധികൃതര്‍ ആശുപത്രിയിലെത്തി.

നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി


Keywords:  Kerala, India, World, News, Dead Body, Nepal, CM, Pinarayi vijayan, Malayali tourists found dead in Nepal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia