സ്‌റ്റോക്‌ഹോം: കുട്ടികളുടെ നൊബേല്‍ സമ്മാനം എന്നു വിശേഷിപ്പിക്കുന്ന വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് താലിബാന്റെ വെടിയേറ്റ പാക് ബാലിക മലാല യുസുഫ്‌സായിയ്ക്ക് നോമിനേഷന്‍ ലഭിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള മലാലയുടെ പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണം.
കുട്ടികളുടെ നൊബേലായ വേള്‍ഡ് ചില്‍ഡ്രന്‍സ് ്രൈപസ് 2000ലാണ് ആരംഭിച്ചത്. ലോകത്തെ 110 രാജ്യങ്ങളിലെ 60,000 സ്‌കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്ക്കരണം നല്കാനായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി മലാലയേയും പരിഗണിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള സാക്കറോവ് പുരസ്‌കാരവും മലാലയെ തേടിയെത്തിയിരുന്നു.
2012ല്‍ പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ സ്‌കൂളിലേക്കു പോകുന്ന വഴിയാണ് മലാലയെ താലിബാന്‍ അക്രമികള്‍ വെടിവച്ചത്. ഗുരുതരാവസ്ഥയില്‍ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലാല പിന്നീട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ബ്രാന്‍ഡ് അംബാസഡറായി.
SUMMARY: Pakistani teenager Malala Yousafzai has been nominated for the World Children's Prize for her work promoting education rights for girls in the face of Taliban threats.
Keywords: Malala, Pakistan, Taliban, World Chindren's Prize, Nomination,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.