വൃദ്ധസദനത്തിലെ അന്ധനായ 60 വയസുകാരന് വധു 100 വയസുകാരി

 


ലണ്ടന്‍: (www.kvartha.com 08.11.2014) വൃദ്ധസദനത്തിലെ അന്ധനായ 60 വയസുകാരന് വധു 100 വയസുകാരി. അഫനാസി ഹാരിന്‍ എന്ന അറുപതുകാരനാണ് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി വൃദ്ധസദനത്തില്‍ തന്നോടൊപ്പം കഴിഞ്ഞിരുന്ന 100 വയസുകാരി മാര്‍ഫ പ്ലോട്ട്‌നിക്കോവയെ ജീവിതസഖിയാക്കിയത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീല്‍ചെയറിലായ മാര്‍ഫയെ വൃദ്ധസദനത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്നാണ് ഹാരിന് കൈപിടിച്ചു നല്‍കിയത്.  മാര്‍ഫയുടെ മുന്‍ ഭര്‍ത്താവും മക്കളും നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിലേറെയായി ഇവര്‍ വൃദ്ധസദനത്തില്‍ കഴിയുകയാണ്.  അന്ധനായ ഹാരിനെ ജനിച്ചപ്പോള്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. അന്നു മുതല്‍ അനാഥാലയത്തില്‍ കഴിയുകയായിരുന്ന ഹാരിന്‍ പിന്നീട് വൃദ്ധസദനത്തിലെത്തുകയായിരുന്നു.

തങ്ങളുടെ  വിവാഹത്തെ വിചിത്രമായാണ് പലരും കാണുന്നത്.  എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ല. തന്റെ സ്‌നേഹം മാര്‍ഫയ്ക്ക്  മനസിലാക്കി കൊടുക്കാനാണ് ശ്രമിച്ചത്. വിവാഹത്തില്‍ ഇരുവരും  സന്തുഷ്ടരാണെന്നും ഹാരിന്‍ വ്യക്തമാക്കി.

അതേസമയം ഹാരിന്റെ പ്രധാന വിനോദം തമാശകള്‍ പറഞ്ഞ് മാര്‍ഫയെ പൊട്ടിച്ചിരിപ്പിക്കുന്നതാണെന്ന് വൃദ്ധസദനത്തിലെ നഴ്‌സുമാര്‍ പറയുന്നു. ഇരുവരുടേയും കളങ്കമില്ലാത്ത സ്‌നേഹത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് വൃദ്ധസദനത്തിലെ അംഗങ്ങള്‍ പറയുന്നു.
വൃദ്ധസദനത്തിലെ അന്ധനായ 60 വയസുകാരന് വധു 100 വയസുകാരി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Love is blind, says man, 60, who weds 100-year-old woman, London, Nurses, Husband, Children, Parents, Love, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia