Eid Al Fitr | ഈദുൽ ഫിത്വറിന് പച്ച വർണമണിഞ്ഞ് അമേരിക്കയിലെ പ്രസിദ്ധമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്; ദൃശ്യങ്ങൾ വൈറൽ

 


ന്യൂയോർക്ക്: (www.kvartha.com) ഈദുൽ ഫിത്വർ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ പ്രസിദ്ധമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് പച്ച വർണമണിഞ്ഞതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. 102 നിലകളുള്ള ഈ അംബരചുംബി അർധരാത്രിക്ക് ശേഷം പൊതുജനങ്ങൾക്കായി അടയ്ക്കുന്നതുവരെ പച്ച വർണങ്ങളാൽ തിളങ്ങി. അമേരിക്കയിലുടനീളമുള്ള ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ചയാണ് ഈദുൽ ഫിത്വർ ആഘോഷിച്ചത്.
    
Eid Al Fitr | ഈദുൽ ഫിത്വറിന് പച്ച വർണമണിഞ്ഞ് അമേരിക്കയിലെ പ്രസിദ്ധമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്; ദൃശ്യങ്ങൾ വൈറൽ

1931 മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമിക്കപ്പെടുന്നത് വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. അമേരിക്കയിലെ സിവിൽ എൻജിനീയർമാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ് ഇടം പിടിച്ചിരുന്നു. മതപരമായ നിരവധി ആഘോഷങ്ങളിൽ പ്രത്യേക നിറങ്ങളിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് തിളങ്ങാറുണ്ട്. ക്രിസ്മസിന് ചുവപ്പും പച്ചയും നിറത്തിലാണ് സാധാരണ കാണാറുള്ളത്.
 

അടുത്തിടെ ദീപാവലിക്ക് ഓറഞ്ച് നിറത്തിൽ പ്രകാശിപ്പിച്ചിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഓരോ വർഷവും നൂറുകണക്കിന് അഭ്യർഥനകൾ വിവിധ കാരണങ്ങളാലും സംഭവങ്ങളാലും പ്രത്യേക നിറങ്ങളിൽ പ്രകാശിപ്പിക്കുന്നതിന് ലഭിക്കുന്നു. ഉടമകൾ തിരഞ്ഞെടുപ്പ് പ്രക്രിയ പരസ്യമാക്കുന്നില്ലെങ്കിലും, രാഷ്ട്രീയ പ്രചാരണങ്ങൾ, മതപരമായ വ്യക്തികൾ, സംഘടനകൾ, അല്ലെങ്കിൽ വ്യക്തിപരമായ ചടങ്ങുകൾ എന്നിവയ്ക്കുള്ള അഭ്യർഥനകൾ സ്വീകരിക്കുന്നില്ല.

Keywords: News, Viral-News, World, World-News Religion, Religion-News, Social-Meida-News, Eid Al Fitr, Look: New York's iconic Empire State Building turns green for Eid Al Fitr.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia