Messi Escaped | കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോള്‍ താരം മെസി; വൈറലായി വീഡിയോ
Jul 16, 2023, 13:03 IST
മിയാമി: (www.kvartha.com) കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ് മെസിയുടെ കാര്‍ അപകടത്തില്‍ പെട്ടതെന്നാണ് വിവരം. നാല്ക്കവലയില് റെഡ് സിഗ്നല്‍ തെറ്റിച്ച് താരം വാഹനമോടിക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഫ്ളോറിയിലെ ഫോര്‍ട് ലൗഡര്ഡെയിലില്വെച്ചാണ് സംഭവമെന്ന് ഡെയ്ലി മെയ്ല് ഉള്‍പെടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. മെസി സഞ്ചരിച്ചിരുന്ന ഓഡി ക്യു എട്ട് എസ് യു വി കാര്‍ സിഗ്നല്‍ വീണതറിയാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഈസമയം നിരവധി കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഇവിടെയുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
മെസിയുടെ വാഹനത്തിന് അകമ്പടിയായി പൊലീസ് വാഹനവും പിന്നാലെ ഉണ്ടായിരുന്നു. മെസിയുടെ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ തന്നെ സൈറണ്‍ മുഴക്കി പൊലീസ് വാഹനവും മുന്നോട്ടെടുത്തിരുന്നു. എതിരെനിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ വേഗത കുറച്ചിരുന്നതിനാലും ബ്രേക് പിടിച്ചതുകൊണ്ടുമാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Keywords: News, World, World-News,Video, Video, Traffic Signal, Lionel Messi, Car Crash, Miami, Lionel Messi’s car jumps red light, narrowly escapes crash at traffic signal in Miami.🚨 | Messi went through a red light. 😭Luckily he was being escorted home by a Florida State Police car.
— FCB Albiceleste (@FCBAlbiceleste) July 14, 2023
pic.twitter.com/mT8daiYK2g
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.