ജീവിതത്തിലെ ഏറ്റവും മനോഹരമായ 25 വര്‍ഷങ്ങള്‍ നല്‍കിയതിന്റെ സന്തോഷത്തില്‍ വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യക്ക് 7കോടി വിലയുള്ള റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ച് ഈ മലയാളി ബിസിനസുകാരന്‍

 


കാനഡ: (www.kvartha.com 10.04.2020) ജീവിതത്തിലെ ഏറ്റവും മനോഹരമായ 25 വര്‍ഷങ്ങള്‍ നല്‍കിയതിന്റെ സന്തോഷത്തില്‍ വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യക്ക് റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ച് ഈ മലയാളി ബിസിനസുകാരന്‍. കാനഡയിലെ വാന്‍കൂവറില്‍ താമസക്കാരായ മലയാളിയാണ് ഭാര്യ ആനി ഫിലിപ്പിന് റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനമായി നല്‍കിയത്. റോള്‍സ് റോയ്‌സിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്യുവിയായ കള്ളിനന്റെ ഇന്ത്യന്‍ വില ഏകദേശം ഏഴു കോടി രൂപയാണ്.

കാനഡയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ആനിക്കും കുടുംബത്തിനും ഹമ്മര്‍ എച്ച്2, പോര്‍ഷെ കെയ്ന്‍, ലക്‌സസ് എന്‍എക്‌സ് തുടങ്ങി നിരവധി ലക്ഷ്വറി കാറുകള്‍ സ്വന്തമായുണ്ട്. അതിനു പുറമെയാണ് ഏഴുകോടിയുടെ ഈ കാറും. നേരത്തെ സംവിധായകന്‍ സോഹന്‍ റോയ്യും 25-ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് കള്ളിനന്‍ സമ്മാനിച്ചിരുന്നു. ഇതോടെ കള്ളിനന്‍ സ്വന്തമാക്കുന്ന രണ്ടാമത്ത മലയാളി വനിത ആയിരിക്കുന്നു ആനി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ 25 വര്‍ഷങ്ങള്‍ നല്‍കിയതിന്റെ സന്തോഷത്തില്‍ വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യക്ക് 7കോടി വിലയുള്ള റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ച് ഈ മലയാളി ബിസിനസുകാരന്‍

ആഡംബരത്തിന്റെ പര്യായമാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്യുവികളിലൊന്നാണ് കള്ളിനന്‍. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ് നിര്‍മിക്കുന്ന ആദ്യ എസ്യുവിയും കള്ളിനന്‍ തന്നെ. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു എസ്യുവിക്കുള്ള പേര് റോള്‍സ് റോയ്സ് കണ്ടെത്തിയത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ 25 വര്‍ഷങ്ങള്‍ നല്‍കിയതിന്റെ സന്തോഷത്തില്‍ വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യക്ക് 7കോടി വിലയുള്ള റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ച് ഈ മലയാളി ബിസിനസുകാരന്‍

ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ്യുവിയുടെ വില 3.70 ലക്ഷം ഡോളര്‍. (ഏതാണ്ട് 2.81 കോടി രൂപയ്ക്കു തുല്യമാണിതെങ്കിലും ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുമ്പോള്‍ നികുതിയടക്കം ഇരട്ടിവിലയാകും). 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

ഏതിനം പ്രതലത്തിലും ഓടിക്കാന്‍ വേണ്ടി വിവിധ ഡ്രൈവ് മോഡുകളുണ്ട്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. ഫാന്റത്തില്‍ ഉപയോഗിക്കുന്ന അലൂമിനിയം നിര്‍മിത സ്പേസ് ഫ്രെയിം ഷാസി തന്നെയാണ് കള്ളിനന്റേത്. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന് 3.295 മീറ്റര്‍ വീല്‍ബേസ് ഉണ്ട്.

ആറടിപ്പൊക്കമാണു കള്ളിനന്. 3 ബോക്സ് ശൈലിയെന്നു കമ്പനി വിളിക്കുന്ന ഡിസൈന്‍, ഭീമാകാരത്വം തന്നെയാണു ലക്ഷ്യമിടുന്നത്. ഉള്ളിലെ സ്ഥലസൗകര്യം അത്യാഡംബരം നിറഞ്ഞ ക്യാബിനു വഴിയൊരുക്കുന്നു. 4സീറ്റ്, 5സീറ്റ് ഓപ്ഷനുകളില്‍ കിട്ടും.

നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

Keywords:  Keralites gift to wife: India's first Rs 7 crore Rolls-Royce Cullinan, News, wedding, Wife, Car, Malayalees, Business Man, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia