പ്രണയിനിക്ക് നല്‍കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത അടിവസ്ത്രങ്ങള്‍ ; വില 6,27,780 ഡോളര്‍

 


ബീജിംഗ്: (www.kvartha.com 22.08.2015) പ്രണയിനിക്ക് നല്‍കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത അടിവസ്ത്രങ്ങള്‍. ചൈനയിലെ ലയനിംഗിലുള്ള ഒരു ജ്വല്ലറിയാണ് അതിവിശിഷ്ടമായൊരു സമ്മാനം ഒരുക്കിയിരുന്നത്.

ചൈനയില്‍ ആഗസ്ത് 20 ന് നടന്ന വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് സ്വര്‍ണം കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ നിര്‍മിച്ചത്. 6,27,780 ഡോളര്‍ വില വരുന്ന ഈ അടിവസ്ത്രങ്ങള്‍ കാണാന്‍ ജ്വല്ലറിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

നാല് കിലോ ഭാരമുളള സ്വര്‍ണ അടിവസ്ത്രങ്ങള്‍ യന്ത്രസഹായമില്ലാതെ ആറ് മാസമെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണത്തിനിടയില്‍ മുത്തുകളും പതിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ ബ്രായുടെ മധ്യത്തില്‍ ഒരു രത്‌നക്കല്ലും തൂക്കിയിട്ടിരിക്കുന്നു. അടിവസ്ത്രത്തില്‍ സ്വര്‍ണച്ചങ്ങലകളും പിടിപ്പിച്ചിട്ടുണ്ട്. വാലന്റൈന്‍ ദിനമായ 20 മുതല്‍ സ്വര്‍ണ അടിവസ്ത്രങ്ങള്‍ ജ്വല്ലറിയില്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. എന്നാല്‍ ഇവ വില്‍ക്കാന്‍ ഉടമകള്‍ താല്‍പര്യപ്പെടുന്നില്ല.

പ്രണയിനിക്ക് നല്‍കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത അടിവസ്ത്രങ്ങള്‍ ; വില 6,27,780 ഡോളര്‍


Also Read:
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഗള്‍ഫുകാരന്റെ ബൈക്ക് ഗേറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചചെയ്തു

Keywords:  Jewellery store unveils SOLID GOLD underwear for Chinese, Beijing, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia