അല്‍ അഖ്‌സ പള്ളി ചോരക്കളമായി; ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പലസ്തീകള്‍ക്ക് പരിക്ക്
Sep 13, 2015, 20:29 IST
ജറുസലേം: (www.kvartha.com 13.09.2015) ഇസ്രായേല്‍ അധീന ജറുസലേമില്‍ സ്ഥിതിചെയ്യുന്ന അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേലി സൈനീകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പലസ്തീനികള്‍ക്ക് പരിക്കേറ്റു. അല്‍ ജസീറ പുറത്തുവിട്ട റിപോര്‍ട്ട് അനുസരിച്ച് പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ കടന്ന സൈനീകര്‍ ഗ്രനേഡുകള്‍ എറിഞ്ഞും കണ്ണീര്‍ വാതകം പ്രയോഗിച്ചും വിശ്വാസികളെ തുരത്തി.
സൈനീകര്‍ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സുരക്ഷ ഗാര്‍ഡുകളെ തൊഴിച്ചുവീഴ്ത്തിയും വിശ്വാസികള്‍ക്ക് നേരെ ബോംബെറിഞ്ഞും സൈനീകര്‍ പള്ളിയെ യുദ്ധക്കളമാക്കിയതായി ഒരു ദൃക്‌സാക്ഷി വ്യക്തമാക്കി.
ആക്രമണത്തിന്റെ തല്‍സമയ വിവരണങ്ങളുമായി നിരവധി പേര്‍ ട്വിറ്ററിലെത്തി. മസ്ജിസ് അല്‍ അഖ്‌സയില്‍നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. തറയില്‍ ചോര തളം കെട്ടി കിടക്കുന്നു. നിരവധി കണ്ണീര്‍ വാതക ബോംബുകളും വിശ്വാസികള്‍ക്ക് നേരെ പ്രയോഗിച്ചു എന്നായിരുന്നു ഒരു ട്വീറ്റ്.
ഇസ്ലാമീക വിശ്വാസമനുസരിച്ച് ഏറ്റവും പുണ്യ സ്ഥലങ്ങളില്‍ മൂന്നാമത്തേതാണ് അല്‍ അഖ്‌സ പള്ളി. മസ്ജിദുല്‍ ഹറമിനാണ് ഒന്നാം സ്ഥാനം. മദീനയിലെ മസ്ജിദുല്‍ നബവിക്ക് രണ്ടാം സ്ഥാനമാണുള്ളത്.
SUMMARY: Jerusalem: Dozens of Israeli soldiers storm courtyard of Al-Aqsa Mosque in occupied Jerusalem in morning with concussion grenades thrown at Muslim worshippers, injuring several Palestinians.
Keywords: Israel, Palestine, Al Aqsa Mosque,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.