നിർണായക ചർചകൾക്ക് അമേരികന്‍ സ്റ്റേറ്റ് സെക്രടറിയെത്തി; കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇസ്‌റാഈൽ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; കാരണം ഇതോ?
Mar 28, 2022, 16:00 IST
ജറുസലേം: (www.kvartha.com 28.03.2022) അമേരികന്‍ സ്റ്റേറ്റ് സെക്രടറിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്‌റാഈൽ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പോസിറ്റീവ് ആയതായി തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇസ്‌റാഈലി, അറബ് നയതന്ത്ര പ്രതിനിധികളുടെ ചരിത്രപരമായ ഉച്ചകോടിക്കിടെ ഞായറാഴ്ച ജറുസലേമില്‍ വെച്ചാണ് ബെനറ്റ് ബ്ലിങ്കനെ കണ്ടത്. ' പ്രധാനമന്ത്രിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം ഔദ്യോഗിക വസതിയിലിരുന്ന് ജോലി ചെയ്യുകയാണെന്നും' ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ഞായറാഴ്ച ഇസ്രാഈലി നഗരമായ ഹദേരയില്‍ നടന്ന ആക്രമണത്തില്‍ തോക്കുധാരികള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നതിന് ശേഷം ബെന്നറ്റ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രാദേശിക ദാഇശ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈലി ഇന്റലിജന്‍സ് പറയുന്നു. ഇസ്രാഈലി അറബികളായ ഇവരെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ വധിച്ചതായി പൊലീസ് പറഞ്ഞു.
പ്രതിരോധ, പൊതു സുരക്ഷാ മന്ത്രിമാര്‍, സൈനിക മേധാവി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പ്രധാനമന്ത്രി തിങ്കളാഴ്ച വിലയിരുത്തുമെന്ന് ബെന്നറ്റിന്റെ ഓഫീസ് അറിയിച്ചു. ഹദേര സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മാസ്‌ക് ധരിച്ചിരുന്നു. മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ അത് വ്യക്തമാണ്. എന്നാല്‍ ഞായറാഴ്ച ബ്ലിങ്കനുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രിക്ക് മുഖംമൂടി ഉണ്ടായിരുന്നില്ല. ഞായറാഴ്ച വൈകുന്നേരം, ബെനറ്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, പലസ്തീന്‍ നേതാവ് മഹ്‌മൂദ് അബ്ബാസുമായുള്ള ചര്‍ചകള്‍ക്ക് ബ്ലിങ്കെന്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് പോയി.
യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, മൊറോകോ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി നിര്‍ണായക ചര്‍ചകളില്‍ പങ്കെടുക്കാന്‍ യുഎസ് ഉന്നത നയതന്ത്രജ്ഞന്‍ ഇസ്രാഈലിലുണ്ട്. 2020 ലാണ് ജൂത രാഷ്ട്രവുമായി അമേരിക നല്ല ബന്ധം പുന:സ്ഥാപിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നെഗേവ് മരുഭൂമിയില്‍ നടക്കുന്ന യോഗത്തില്‍ ബെനറ്റിനൊപ്പം ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയും ഉണ്ടാകും. 2015 ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനായി വാഷിംഗ്ടണ്‍ ഇറാനുമായി ഉടന്‍ ഒപ്പുവയ്ക്കുന്ന കരാറിനെക്കുറിച്ചുള്ള പ്രാദേശിക ആശങ്കകള്‍ക്കിടയിലാണ് ചര്‍ചകള്‍. ഇസ്‌റാഈലും ഒട്ടുമിക്ക ഗള്‍ഫ് അറബ് രാജ്യങ്ങളും ടെഹ്റാനുമായുള്ള പുനരുജ്ജീവന കരാറില്‍ സംശയം പ്രകടിപ്പിക്കുന്നു, ജൂത രാഷ്ട്രം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് അവര്‍ കരുതുന്നു.
റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മധ്യപൂര്‍വ രാജ്യങ്ങള്‍ പൊതുവെ ശക്തമായ പിന്തുണ നല്‍കുന്നില്ലെന്ന് അമേരികയും യൂറോപ്യന്‍ സഖ്യകക്ഷികളും ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് നെഗേവ് യോഗവും നടക്കുന്നത്.
< !- START disable copy paste -->

Keywords: News, World, International, Top-Headlines, Israel, Prime Minister, COVID-19, America, Secretary, State, USA, Health, Police, Attack, United arab Emirates, Country, Russia, Ukraine, War, Israeli PM Tests Covid Positive After 'Maskless' Talks With US Secretary Of State.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.