ഇസ്രായേല്‍ സൈന്യം യുഎസ് പൗരനെ കൊലപ്പെടുത്തി

 


രാമല്ല: (www.kvartha.com 25.10.2014) ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത് യുഎസ് പൗരനായ കൗമാരക്കാരനാണെന്ന് വാഷിംഗ്ടണ്‍ സ്ഥിരീകരണം. ഈയാഴ്ച ഇത് രണ്ടാം തവണയാണ് യുഎസ് പൗരന്മാര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്നത്.

കൊല്ലപ്പെട്ട കൗമാരക്കാരന്‍ പെട്രോള്‍ ബോംബ് എറിയുന്നതിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. പലസ്തീനിലെ ഇസ്രായേല്‍ അധീന പ്രദേശത്തെ റോഡ് സംരക്ഷിക്കാനെത്തിയ സൈനീകരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്.

ഇസ്രായേല്‍ സൈന്യം യുഎസ് പൗരനെ കൊലപ്പെടുത്തിഒര്‍വ ഹമ്മാദ് (17) ആണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ അറിയിച്ചു. പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലുണ്ടായ കല്ലേറിനെതുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് ഹമ്മാദ് കൊല്ലപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.

SUMMARY: Ramallah: Washington confirmed Friday that a Palestinian teenager shot dead by Israeli troops was a US citizen -- the second time this week an American child has fallen victim to the ongoing conflict.

Keywords: Israel, Palestine, Palestinian teenager, US citizen, West Bank, Ramallah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia