തർക്കഭൂമിയിൽ മൂവായിരം വീടുകൾ നിർമ്മിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ
Dec 4, 2012, 15:00 IST
ലണ്ടൻ: തർക്ക ഭൂമിയിൽ വീടുകൾ നിർമ്മിക്കരുതെന്ന യുഎന്നിന്റേയും ലോകരാഷ്ട്രങ്ങളുടെയും എതിർപ്പിനെ കാറ്റിൽ പറത്തി ഇസ്രായേൽ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. അന്താരാഷ്ട്രതലത്തിൽ കടുത്ത സമ്മർദ്ദങ്ങളുയരുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ പദ്ധതിയുമായി മുൻപോട്ട് പോകുന്നത്.
പാലസ്തീനിലെ സമാധാനപ്രക്രിയകളെ ബാധിക്കുമെന്നതിനാൽ തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളും തങ്ങളുടെ എതിർപ്പ് അതാതു രാജ്യത്തെ ഇസ്രയേൽ പ്രതിനിധികളെ അറിയിച്ചിരുന്നു.
ഇസ്രയേൽ ആർക്കു മുന്നിലും തലകുനിക്കില്ലെന്നും, അന്താരാഷ്ട്ര തലങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടായാലും എടുത്ത തീരുമാനങ്ങളുമായി തന്നെ മുന്നോട്ടു പോകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.
ഐക്യരാഷ്ട്ര സഭ പാലസ്തീന് നിരീക്ഷകരാഷ്ട്ര പദവി നൽകിയതിനു പിന്നാലെയാണ് 3000 വീടുകൾ ജൂതർക്കു വേണ്ടി വെസ്റ്റ്ബാങ്കിൽ നിർമ്മിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയത്.
SUMMERY: London: Israel has refused to bow down to international pressure to halt plans for 3,000 new settler homes in East Jerusalem and the West Bank.
Keywords: World, Israel, US, UN, International pressure, Build houses, Jews, Jerusalem, West Bank, Palestine, Benjamin Netanyahu, Prime Minister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.