Yahya Sinwar | ഹമാസിൻ്റെ തലവൻ യഹ്‌യ സിൻവാറിനെ റഫയിലെ തുരങ്കങ്ങളിൽ നിന്ന് പിടികൂടുന്നതിൽ ഇസ്രാഈൽ പരാജയപ്പെട്ടു
May 11, 2024, 21:09 IST
ടെൽ അവീവ്: (KVARTHA) ഹമാസിൻ്റെ തലവൻ യഹ്‌യ അൽ-സിൻവാറിനെ റഫയിൽ നിന്ന് പികൂടുന്നതിൽ ഇസ്രാഈൽ പരാജയപ്പെട്ടു. ഇസ്രാഈലിൻ്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള യഹ്‌യ സിൻവാർ റഫയിൽ ഇല്ലെന്ന് രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രാഈൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തു. ഹമാസിൻ്റെ നേതൃത്വത്തെ ഇല്ലാതാക്കാൻ ബെഞ്ചമിൻ നെതന്യാഹു ഇസ്രാഈൽ സൈന്യത്തെ റഫയിലേക്ക് കടത്താൻ തയ്യാറെടുക്കുന്ന സമയത്താണ് ഈ വിവരം.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അടുത്തിടെ ലഭിച്ച രഹസ്യാന്വേഷണ പ്രകാരം സിൻവാർ റഫയിൽ നിന്ന് അഞ്ച് മൈൽ അകലെ ഖാൻ യൂനിസിൻ്റെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നു. ഫെബ്രുവരിയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങളിലൂടെ കടന്നുപോകുന്നതാണ് അവസാനമായി കണ്ടത്. അന്ന് കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഇദ്ദേഹം.
അതേസമയം, ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിലെ അവസാന നഗരമായ റഫയിലെ സൈനിക നടപടി അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്നു. ഹമാസിൻ്റെ നേതൃത്വത്തെ വേരോടെ പിഴുതെറിയാനാണ് തങ്ങൾ റഫയിൽ പ്രവേശിക്കുന്നതെന്ന് അവർ പറയുന്നു. അതേസമയം അമേരിക്കയും മറ്റും ഇതിനെ എതിർക്കുന്നു.
7 മാസത്തെ യുദ്ധത്തിന് ശേഷവും ഹമാസ് നേതാക്കൾ കരുത്തർ
ഇസ്രാഈൽ-ഫലസ്തീൻ യുദ്ധം ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിരിക്കുന്നു. ഹമാസിൻ്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണവും ഇതുവരെ തകർത്തതായി ഇസ്രാഈൽ പറയുന്നു. എന്നാൽ, ഇസ്രാഈൽ സൈനിക നടപടിക്ക് ശേഷം അവർ വീണ്ടും സജീവമാകുകയും ആക്രമണം നടത്തുകയും ചെയ്യുന്നുവെന്നതാണ് വസ്‌തുത.
ഹമാസിൻ്റെ ഉന്നത നേതൃനിരയിൽ മൂന്നാം സ്ഥാനത്തുള്ള ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ കമാൻഡർ മർവാൻ ഇസയെ മാത്രമാണ് ഇതുവരെ ഇസ്രാഈലിന് വധിക്കാൻ കഴിഞ്ഞത്. ഒന്നാമതുള്ള സിൻവാറും രണ്ടാമതുള്ള മുഹമ്മദ് ദേഫും ഇപ്പോഴും ഇസ്രാഈൽ സേനയുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല.

Keywords: News, Malayalam-News, World, Israel-Palestine-War, Hamas, Hamas Leader, Gaza, Israel Fails To Catch Hamas' Chief Yahya Sinwar In Rafah Tunnels.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.