ടെൽ അവിവ്: (www.kvartha.com 26.07.2021) ഗാസ മുനമ്പിലെ ഹമാസിന്റെ താവളം ആക്രമിച്ച് ഇസ്രാഈൽ. ഞായറാഴ്ച ഇസ്രായേലിനെതിരെ ഹമാസ് തൊടുത്ത അഗ്നി ബലൂണുകൾക്ക് പകരമാണ് ആക്രമണം. തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലാണ് ആക്രമണം നടന്നത്.
ഞായറാഴ്ച തെക്കൻ ഇസ്രാഈലിലെ ചില ഭാഗങ്ങളിൽ അഗ്നി ബലൂണുകൾ വന്ന് പതിച്ചതായി ഡി ടൈംസ് ഓഫ് ഇസ്രാഎൽ റിപോർട് ചെയ്തിരുന്നു.
ഗാസ മുനമ്പിലെ മൽസ്യബന്ധന പ്രദേശത്തേയ്ക്കുള്ള വൈദ്യുതി ബന്ധം ഭാഗീകമായി വിഛേദിച്ചതായി ഇസ്രാഈൽ അറിയിച്ചിരുന്നു.
എന്നാൽ ഇസ്രാഈൽ ആക്രമണത്തെ ഹമാസ് വക്താവ് ഹസേം കസീം പരിഹസിച്ചു. അടുത്തിടെ ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ ഏറ്റുമുട്ടലിൽ തകർന്ന ഇമേജ് സംരക്ഷിക്കാനുള്ള ഇസ്രാഈലിന്റെ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: Hamas spokesperson Hazem Qasim mocked the airstrikes as a “failed attempt to show its own impotent power and restore its army’s battered image after it was shaken” during the recent fighting between the two sides.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.