സിറിയയിലെ ഇരട്ട സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിസ്റ്റ് സംഘടന
May 13, 2012, 09:21 IST
ഡമാസ്ക്കസ്: വ്യാഴാഴ്ച സിറിയന്‍ തലസ്ഥാനത്തുണ്ടായ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ നുസ്ര ഫ്രണ്ട് എന്ന ഇസ്ലാമിസ്റ്റ് സംഘടന ഏറ്റെടുത്തു. പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്ന് സംഘടന അവകാശപ്പെട്ടു. ഡമാസ്ക്കസിലെ മിലിട്ടറി ഇന്റലിജന്‍സ് ആസ്ഥാനത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. 200ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓണ്‍ ലൈന്‍ വഴി അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്.
English Summery
A video posted online in the name of an Islamist group, al-Nusra Front, says it carried out two bomb attacks in the Syrian capital Damascus on Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.