ഇസ്ലാം വിരുദ്ധ ചിത്രത്തിനെതിരെ വന്‍ പ്രക്ഷോഭം; പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി
Sep 20, 2012, 20:00 IST
ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ ഇസ്ലാം വിരുദ്ധ ചിത്രത്തിനെതിരെ വന്‍ പ്രക്ഷോഭം. ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ശ്രമം സംഘര്‍ഷത്തിന് കാരണമായി. പോലീസുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആഭ്യന്തരമന്ത്രാലയം സൈന്യത്തിന്റെ സഹായവും തേടി. ഭരണസിരാകേന്ദ്രമായ റെഡ് സോണിലായിരുന്നു പ്രകടനം. ഈ പ്രദേശത്താണ് വിവിധ രാജ്യങ്ങളുടെ എംബസികളും കോന്‍സുലേറ്റുകളും സാംസ്‌ക്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്. പ്രകടനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
സംഘര്‍ഷത്തിനിടയില്‍ പോലീസിനുനേരെ കല്ലേറുണ്ടായി. കനത്ത സുരക്ഷാക്രമീകരണങ്ങളുണ്ടായിട്ടും പ്രക്ഷോഭകരില്‍ ചിലര്‍ റെഡ് സോണിനകത്ത് കടന്നത് പോലീസില്‍ ആശങ്ക സൃഷ്ടിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഇന്നസെന്റ് ഓഫ് മുസ്ലീംസ് എന്ന വിവാദ ചിത്രം യുഎസില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും ആക്രമണങ്ങളിലും ഇതുവരെ 30ലേറെ പേര്‍ കൊല്ലപ്പെട്ടു.
Keywords: World, Pakistan, Islamabad, Protesters, Anti-Islam film, US, Clash, Police, tear gas
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആഭ്യന്തരമന്ത്രാലയം സൈന്യത്തിന്റെ സഹായവും തേടി. ഭരണസിരാകേന്ദ്രമായ റെഡ് സോണിലായിരുന്നു പ്രകടനം. ഈ പ്രദേശത്താണ് വിവിധ രാജ്യങ്ങളുടെ എംബസികളും കോന്‍സുലേറ്റുകളും സാംസ്‌ക്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്. പ്രകടനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
സംഘര്‍ഷത്തിനിടയില്‍ പോലീസിനുനേരെ കല്ലേറുണ്ടായി. കനത്ത സുരക്ഷാക്രമീകരണങ്ങളുണ്ടായിട്ടും പ്രക്ഷോഭകരില്‍ ചിലര്‍ റെഡ് സോണിനകത്ത് കടന്നത് പോലീസില്‍ ആശങ്ക സൃഷ്ടിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഇന്നസെന്റ് ഓഫ് മുസ്ലീംസ് എന്ന വിവാദ ചിത്രം യുഎസില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും ആക്രമണങ്ങളിലും ഇതുവരെ 30ലേറെ പേര്‍ കൊല്ലപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.