അയ്‌ലന്റെ കണ്ണീര്‍ ചിത്രമുപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് ഐസിസിന്റെ മുന്നറിയിപ്പ്

 


ബെയ്‌റൂട്ട്: (www.kvartha.com 10.09.2015) അയ്‌ലന്റെ ചിത്രമുപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് ഐസിസിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ക്കുമുന്നിലാണ് കടല്‍ക്കരയില്‍ മരിച്ച് കിടക്കുന്ന അയ്‌ലന്റെ ചിത്രവുമായി ഐസിസ് രംഗത്തെത്തിയിരിക്കുന്നത്.

ഗ്രീസിലേക്കുള്ള പ്രയാണത്തിനിടെ ബോട്ടപകടത്തില്‍ മരണപ്പെട്ട അയ്‌ലന്റെ ചിത്രം ഇസ്ലാമിന്റെ മണ്ണ് ഉപേക്ഷിച്ചതിന്റെ അപകടം എന്ന തലക്കെട്ടോടു കൂടിയാണ് ഐസിസ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെയുള്ള രക്ഷപ്പെടല്‍ പാപമാണെന്നും ഐസിസ് പറയുന്നു. കടല്‍ത്തീരത്ത് ജീവനറ്റ് കിടന്ന അയ്‌ലന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അഭയാര്‍ത്ഥി വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായിരുന്നു.

'അഭയാര്‍ത്ഥികള്‍ കുട്ടിക ളുമായി പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പോകുന്നത് വലിയ പാപമാണ്. ഇവര്‍ വ്യഭിചാരം, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഭീഷണിയിലാണ്.' അവര്‍ പറയുന്നു. ദാബിഖ് എന്ന ഇംഗ്ലീഷ് മാഗസീനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അയ്‌ലന്റെ കണ്ണീര്‍ ചിത്രമുപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് ഐസിസിന്റെ മുന്നറിയിപ്പ്


Keywords:  Magazine, Drugs, Warning, Report, Islam, World,Isis, Greeze, Beyroot, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia