ലിബിയന്‍ ഹോട്ടലില്‍ ഐസിസ് ആക്രമണം; വിദേശികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു

 


ട്രിപോലി: (www.kvartha.com 28/01/2015) ലിബിയയെ ഞെട്ടിച്ചുകൊണ്ട് ഐസിസ് ആക്രമണം. ലിബിയന്‍ തലസ്ഥാനമായ ട്രിപോളിയില്‍ ആഡംബരഹോട്ടലായ കൊറിന്തിയയിലേക്ക് ചൊവ്വാഴ്ച ഇരച്ചെത്തിയ ആക്രമണകാരികള്‍ നടത്തിയ വെടി വയ്പില്‍ പത്ത്ുപേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികറിപ്പോര്‍ട്ടുകള്‍. അഞ്ച് വിദേശികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് വിവരങ്ങള്‍. നിരവധി പേരെ ഭീകരരെ ഹോട്ടലില്‍ ബന്ദികളാക്കുകയും ചെയ്തു.

ആയുധവുമായി ഇരച്ചെത്തിയ അക്രമകാരികള്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയും റിസപ്ഷനില്‍ എത്തിയ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതു കൂടാതെ അക്രമകാരികള്‍ ഹോട്ടലിനുപുറത്ത് പാര്‍ക്കിംങ് ഏരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനവും നടത്തി. കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ പൗരനും ഫ്രഞ്ച് പൗരനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഐസിസ്ന്റെ സാന്നധ്യം ട്രിപോളിയില്‍ ഉണ്ടായിരുന്നതായും ലിബിയയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സമാനമായ ആക്രമണം ഐസിസ്ന്റെ ഭാഗത്തുനിന്നുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

അഞ്ചോളം അക്രമികളാണ് ഹോട്ടലില്‍ എത്തിയതെന്നാണ് സിസി ടി വി ദൃശ്യങ്ങള്‍ നല്‍കുന്ന വിവരം. 'പെട്ടെന്ന് വെടിയൊച്ച കേട്ട് നോക്കിയപ്പോള്‍ ആള്‍ക്കാര്‍ എന്റെ നേരെ ഓടിവരുന്നതാണ് കണ്ടത്. ഞങ്ങള്‍ ഹോട്ടലിന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു. അതിന് ശേഷം ഹോട്ടല്‍ അകത്ത് നിന്ന് അടയ്ക്കപ്പെട്ടു.' ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.
ലിബിയന്‍ ഹോട്ടലില്‍ ഐസിസ്  ആക്രമണം; വിദേശികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു

ഒരു ആയുധധാരി അറസ്റ്റിലായതായും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതായും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.

തങ്ങള്‍ ഹോട്ടലില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി അജ്ഞാതര്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടലിലെ താമസക്കാരാണ് ഐസിസ്സിന്റെ ആക്രമകാരികളുടെ ബന്ധികളായിത്തീര്‍ന്നിരിക്കുന്നത്. എന്നാല്‍ എത്രപേര്‍ ഹോട്ടലില്‍ കുടുങ്ങിയെന്ന കാര്യം വ്യക്തമല്ല

Also Read: 
ജ്യേഷ്ഠന്റെ മുന്നില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ചു മരിച്ചു
Keywords:  Libya, Militants, Hotel, Killed, America, attack,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia