ടെഹ്‌റാന്‍: (www.kvartha.com 27.09.2015) മിനാ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൗദി അറേബ്യ മാപ്പ് പറയണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി. ദുരന്തത്തില്‍ മരിച്ച 770 പേരില്‍ 144 പേര്‍ ഇറാനികളാണ്.
മുസ്ലീം ലോകത്തോടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൗദി മാപ്പു പറയണം. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കണം- ഖുമൈനി പറഞ്ഞു.
ഇറാന്റെ ഔദ്യോഗീക വാര്‍ത്ത ഏജന്‍സിയായ ഐ.ആര്‍.എന്‍.എയാണ് ഖുമൈനിയുടെ പ്രസ്താവന പുറത്തുവിട്ടത്.
മിനാ ദുരന്തത്തില്‍ സൗദി അറേബ്യയെ കുറ്റപ്പെടുത്തി നിരവധി ഇറാന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന സൗദി വിദേശകാര്യ മന്ത്രി ആദിൽ അല്‍ ജുബൈറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ഖുമൈനിയുടെ പ്രതികരണം.
അതേസമയം ചില തീര്‍ത്ഥാടകര്‍ കല്ലെറിയല്‍ കര്‍മ്മം നിര്‍വഹിച്ച ശേഷം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വന്ന വഴിയെ മടങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
SUMMARY: Tehran: Iran’s supreme leader Ayatollah Ali Khamenei demanded Saudi Arabia apologise today for a stampede that killed nearly 770 pilgrims at the hajj, at least 144 of them Iranians.
Keywords: Iran, Ayatollah Ali Khamenei, Saudi Arabia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.