Arrested | 'ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചു'; ഇറാനില്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി അറസ്റ്റില്‍

 



ടെഹ്‌റാന്‍: (www.kvartha.com) 38 കാരിയായ ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലായി. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 

ഡിസംബര്‍ എട്ടിന് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപോര്‍ട്. നവംബര്‍ ഒന്‍പതിന് മുഖാവരണം ഇല്ലാത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. 

സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നായ 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്നെഴുതിയ ബോര്‍ഡും കയ്യില്‍ പിടിച്ചായിരുന്നു അലിദോസ്തിയുടെ ചിത്രം പുറത്തുവന്നത്. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കാനായി അവര്‍ അഭിനയം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

താരത്തിന്റെ 'ദി സെയില്‍സ്മാന്‍' എന്ന ചിത്രത്തിനാണ് 2016ല്‍ ഓസ്‌കര്‍ ലഭിച്ചത്. ഈ വര്‍ഷം കാന്‍സ് ചലച്ചിത്രമേളയില്‍ അലിദോസ്തിയുടെ 'ലെയ്ലാസ് ബ്രദേഴ്‌സ്' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Arrested | 'ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചു'; ഇറാനില്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി അറസ്റ്റില്‍


അതേസമയം, അലിദോസ്തിയുള്‍പെടെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമമായ മിസാന്‍ ഓണ്‍ലൈന്‍ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട് ചെയ്തു. 

ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റിലായ അമിനി സെപ്റ്റംബര്‍ 16ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ഇറാനിലെങ്ങും വന്‍ പ്രക്ഷോഭം നടക്കുകയാണ്.

Keywords:  News,World,international,Actress,Oscar,Top-Headlines,Trending,Arrested, Protest,Protesters,Social-Media, Iran Arrests Actor Of Oscar Winning Movie Over Anti-Hijab Protests
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia