ഇന്തോനേഷ്യയില്‍ വിമാനം കാണാതാവുന്നത് തുടര്‍ക്കഥയവുന്നു; 54 പേരുമായി പോയ വിമാനം അപ്രത്യക്ഷമായി

 


പാപുവ: (www.kvartha.com 16/08/2015) 54 പേരുമായി ഇന്തോനേഷ്യന്‍ നിന്നും യാത്ര തിരിച്ച വിമാനം പാപ്പുവയില്‍ വെച്ച് കാണാതായി. ട്രിഗാന എയറിന്റെ എടിആര്‍ 42 എന്ന ടര്‍ബോപ്രോപ് വിമാനമാണ് കാണാതായത്. മൂന്നു മണിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട വിമാനത്തിനു വേണ്ടിയുള്ള ആരംഭിച്ചിട്ടുണ്ട്.

പാപുവയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് ഒക്‌സിബില്ലിലേക്ക് പോയ വിമാനമാണ് കാണാതായത്. അഞ്ചു കുട്ടികളും അഞ്ചു ജീവനക്കാരുമടക്കം 54 പേരാണ് വിമാനത്തിലുണ്ടായത്. ഗതാഗത മന്ത്രി ജൂലിയസ് ബരാട്ട വിമാനം അപ്രത്യക്ഷമായ കാര്യം സ്ഥിരീകരിച്ചു. വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെച്ച തിരച്ചില്‍ പുലര്‍ച്ചെ വീണ്ടും ആരംഭിക്കും. ഇന്തോനേഷ്യന്‍ വിമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇന്തോനേഷ്യയില്‍ വിമാനം കാണാതാവുന്നത് തുടര്‍ക്കഥയവുന്നു; 54 പേരുമായി പോയ വിമാനം അപ്രത്യക്ഷമായി


SUMMARY: An Indonesian aircraft carrying 54 people has lost contact with controllers and gone missing in the remote province of Papua, according to officials. Indonesia's state search and rescue agency (BASARNAS) wrote on its official Twitter account that the plane belonged to the Trigana Air Service and was carrying 44 adult passengers, five children and infants and five crew members.

Keywords:  Indonesian flight TGN267 goes missing in Papua with 54 on board, sparking state search effort.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia