2021ലെ വിശ്വസുന്ദരിപ്പട്ടം ഹര്‍നാസ് സന്ധുവിന്; 21 വര്‍ഷത്തിനു ശേഷം കിരീടമണിഞ്ഞ് ഇന്‍ഡ്യക്കാരി
Dec 13, 2021, 09:59 IST
ടെല്‍ അവീവ്: (www.kvartha.com 13.12.2021) 2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്‍ഡ്യന്‍ മോഡെലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ 21 കാരി. 70-ാമത് മിസ് യൂനിവേഴ്സ് മത്സരത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ചായിരുന്നു ഹര്‍നാസ് സന്ധു ഇസ്രഈലില്‍ എത്തിയത്.
പാരഗ്വയിലെയും ദക്ഷിണാഫ്രികയിലെയും മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് ഒന്നാം സ്ഥാനത്തെത്തി കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂനിവേഴ്സ് മെക്സികോ സുന്ദരി ആന്‍ഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.
21 വര്‍ഷത്തിന് ശേഷമാണ് ഇന്‍ഡ്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തില്‍ ലാറ ദത്ത വിശ്വസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഇതാദ്യമായാണ് മിസ് യൂനിവേഴ്സ് പട്ടം ഇന്‍ഡ്യയ്ക്ക് ലഭിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.