പ്രമുഖ ഇന്‍ഡ്യന്‍ ഫോടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ഏറ്റുമുട്ടലില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

 


കാണ്ഡഹാര്‍: (www.kvartha.com 16.07.2021) പ്രമുഖ ഇന്‍ഡ്യന്‍ ഫോടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന്‍ സേനയുമായി നടന്ന താലിബാന്‍ ഏറ്റുമുട്ടലിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഇവിടെയാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാന്‍ മാധ്യമം റിപോര്‍ട് ചെയ്തു.

പ്രമുഖ ഇന്‍ഡ്യന്‍ ഫോടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ഏറ്റുമുട്ടലില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

പുലിറ്റ് സര്‍ പ്രൈസ് നേടിയ ഡാനിഷ്, റോയിടേഴ്സിന്റെ ചീഫ് ഫോടോഗ്രാഫറാണ്. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയില്‍ സംഘര്‍ഷം റിപോര്‍ട് ചെയ്യുന്നതിനായി കഴിഞ്ഞ കുറച്ചു ദിവസമായി സിദ്ദിഖി ഇവിടെയായിരുന്നു. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാന്‍ പൊലീസ് ഓഫിസറെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് സിദ്ദിഖ് റിപോര്‍ട് ചെയ്തിരുന്നു.

Keywords:  Indian photojournalist Danish Siddiqui killed in Afghanistan’s Kandahar province, Afghanistan, Dead Body, Dead, Media, Clash, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia