കാമുകിയെ മര്‍ദിച്ച സംഭവം: ഇന്ത്യന്‍ സി ഇ ഒ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

 


സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com 26.04.2014)കാമുകിയെ മര്‍ദിച്ച ഇന്ത്യന്‍ സി ഇ ഒ അമേരിക്കന്‍ കോടതിയുടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. അമേരിക്കയിലെ ഏറ്റവും മിടുക്കരായ സംരംഭക വിഭാഗത്തില്‍ പെട്ട ഇന്ത്യന്‍ സിഇഒയും റേഡിയംവണ്‍ എന്ന കമ്പനിയുടെ സിഇഒയുമായ  ഗുര്‍ബക്ഷ് ചാഹലിനെയാണ് അമേരിക്കന്‍ കോടതി തെളിവിന്റെ അഭാവത്തില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.

കാമുകിയെ ഗുര്‍ബക്ഷ്  അരമണിക്കൂറുകൊണ്ട് തുടര്‍ച്ചയായി 117 തവണ മര്‍ദിച്ചു എന്നാണ് കേസ്. വീട്ടിലെ ക്യാമറയില്‍ കാമുകിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുണ്ടെങ്കിലും കോടതി അതിനെ തെളിവായി സ്വീകരിച്ചില്ല.

പോലീസ് അനധികൃതമായ ക്യാമറാ ദൃശ്യങ്ങള്‍ പിടിച്ചെടുത്തു എന്ന കാരണത്താലാണ് ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാതിരുന്നത്. അതുകൊണ്ടുതന്നെ അമേരിക്കന്‍ കോടതി മൂന്നു വര്‍ഷത്തെ നല്ല നടപ്പിനും ഗാര്‍ഹിക പീഡനം തടയാനുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിനും 25 മണിക്കൂര്‍ സാമൂഹിക സേവനത്തിനും ഗുര്‍ബക്ഷിനെ ശിക്ഷിച്ചു.

തന്നെ  രക്ഷിക്കണമെന്നും ഗുര്‍ബക്ഷ് തന്നെ കൊല്ലാന്‍ പോകുകയാണെന്നുമുള്ള   കാമുകിയുടെ സന്ദേശം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഗുര്‍ബക്ഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  അരമണിക്കൂര്‍ തുടര്‍ച്ചയായി ഗുര്‍ബക്ഷ് കാമുകിയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ക്യാമറയില്‍ പകര്‍ന്നിരുന്നു.

കാമുകിയെ മര്‍ദിച്ച സംഭവം: ഇന്ത്യന്‍ സി ഇ ഒ  ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടുഅമേരിക്കയിലെ ഏറ്റവും യോഗ്യനായ അവിവാഹിതരിലൊരാള്‍ എന്നാണ് ഗുര്‍ബക്ഷ് അറിയപ്പെട്ടിരുന്നത്.  പതിനാറാം വയസിലാണ് ഗുര്‍ബക്ഷ് ബിസിനസ് മേഖലയിലേക്ക് കടന്നുവന്നത്.  ചെറിയ പ്രായത്തില്‍ തന്നെ  സ്വന്തം കമ്പനിയുണ്ടാക്കുകയും അത് രണ്ടു കോടി ഡോളറിനു വില്‍ക്കുകയും ചെയ്തു.

ഈ  പണത്തിന്റെ ഒരു ഭാഗമുപയോഗിച്ച് മറ്റൊരു കമ്പനിയുണ്ടാക്കുകയും  ഏഴു
വര്‍ഷത്തിനുശേഷം 30 കോടി ഡോളറിന് വില്‍ക്കുകയും ചെയ്തു. യാഹുവിന്റെ  ബ്ലൂ ലിതിയം എന്ന കമ്പനിയുടെ സിഇഒ കൂടിയാണ് ഇപ്പോള്‍ ഗുര്‍ബക്ഷ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read:
വൈദ്യുതി മുടക്കം: സെക്ഷന്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച്

Keywords:  Gurbaksh,Indian-origin tech CEO ducks jail despite beating girlfriend 117 times, America, Court, Police, Message, Arrest, Attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia