ഭാര്യയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഇൻഡ്യന്‍ യുവാവിനെ നാടുകടത്തും
May 19, 2021, 14:52 IST
വാഷിങ്ടണ്‍: (www.kvartha.com 19.05.2021) സ്വന്തം ഭാര്യയെ ഉപദ്രവിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ ഇൻഡ്യന്‍ യുവാവിന് അമേരികയില്‍ 56 മാസം ജയില്‍ ശിക്ഷയും മൂന്ന് വര്‍ഷം നല്ലനടപ്പിനും കോടതി വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം സുനില്‍ കെ അഗുള എന്ന 32 കാരനെ ഇൻഡ്യയിലേക്ക് നാടുകടത്തും. കഴിഞ്ഞ നവംബറിലാണ് സുനില്‍ കെ അഗുള എന്ന ഭാര്യയെ ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം.
സുനില്‍ ഭാര്യയെ അപാര്‍ട്മെന്റ് വിട്ടിറങ്ങാന്‍ ബലം പ്രയോഗിച്ചെന്നും കാറില്‍ ബലപ്രയോഗിച്ച് കയറ്റി മര്‍ദിച്ചെന്നുമാണ് കേസ്. ജോലി രാജിവെക്കാന്‍ രാജിക്കത്ത് ബലം പ്രയോഗിച്ച് തൊഴിലുടമക്ക് ഇ മെയില്‍ ചെയ്യിപ്പിച്ചു. ഭാര്യയുടെ ലാപ്‌ടോപ് തല്ലിപ്പൊട്ടിച്ച് വലിച്ചെറിഞ്ഞു. പിന്നീടും ഭാര്യയെ മര്‍ദിച്ചു. ലോകല്‍ പൊലീസാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ കഴിയവെ ഭാര്യയുടെ മൊഴി മാറ്റാനായി ഇൻഡ്യയിലുള്ള ഭാര്യയുടെ പിതാവിനോട് ഫോണില്‍ നിര്‍ബന്ധിച്ചെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.
Keywords: News, Washington, America, Wife, Man, Court, Jail, World, Indian man, US, Kidnapping, Indian man in US faces prison term, deportation for stalking, kidnapping estranged wife.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.