ടിവി താരത്തെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി യുവാവിന് ലണ്ടനില്‍ 10 വര്‍ഷം തടവ്
Apr 18, 2013, 14:30 IST
ADVERTISEMENT
ലണ്ടന്‍: ടിവി ചാനല്‍ താരത്തെ കിടപ്പറയില്‍ ചെന്ന് മാനഭംഗപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനു ബ്രിട്ടനില്‍ പത്തു വര്‍ഷം തടവുശിക്ഷ. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയ സോബി ജോണി(25)നെയാണ് മാനഭംഗപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷ് കോടതി 10 വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചത്. പഠന കാലയളവില്‍ ബ്രിട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന അവസരത്തിലാണ് സോബി യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണു സംഭവം. കാമുകന്റെ പിറന്നാള്‍ പാര്‍ട്ടി ആഘോഷിച്ച ശേഷം മദ്യലഹരിയില്‍ ഹോട്ടല്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന താരത്തെ ജോണ്‍ പീഡിപ്പിക്കുകയായിരുന്നു. മുറിയുടെ സ്പെയര്‍ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ മുറിയില്‍ കടന്നത്. ആരോപണ വിധേയനായ സോബി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് വിചാരണക്കിടെ കുറ്റമേല്‍ക്കുകയായിരുന്നു.
ലഹരിയിലായിരുന്നതിനാല്‍ താരത്തിനു പീഡനശ്രമം ചെറുക്കാനായില്ല. ബലാല്‍സംഗത്തിനു ശേഷം യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്നും
സോബിയുടെ ഫോണിലേക്കു എസ്.എം.എസ് അയച്ച് യുവതിയുടെ സമ്മതത്തോടെ മുറിയില്‍ പ്രവേശിച്ചതാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. ഏഷ്യാക്കാരനായ യുവാവ് മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സോബിയെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നു ടിവി ഷോയില്നിന്നു താരം പിന്മാറിയിരുന്നു.
ഡി.എന്‍.എ പരിശോധന, തിരിച്ചറിയല്‍ പരേഡ് എന്നിവ നടത്തിയാണു പ്രതിക്കെതിരെയുള്ള തെളിവു ശേഖരിച്ചത്. ആദ്യം കോടതിയില്‍ സോബി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയതോടെ കുറഞ്ഞ ശിക്ഷയായ പത്തുവര്‍ഷം തടവിനു കോടതി വിധിക്കുകയായിരുന്നു.
സംഭവത്തിന്റെ ആഘാതത്തില്‍ മനോരോഗിയായി മാറിയ ടെലിവിഷന്‍ താരം പുരുഷന്മാരെ കാണുമ്പോള്‍ ഭയന്ന് നിലവിളിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്നും വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞു. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ സോബിക്ക് ഇന്ത്യയിലേക്ക് വരാം.
Keywords: Actress, Rape, Britain, Court, Student, Visa, Hotel, Birthday Celebration, Mobil Phone, Police, Arrest, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.