ഇന്തോ- അമേരിക്കന്‍ യുവവ്യവസായി വെടിയേറ്റു മരിച്ചു

 


ന്യൂയോര്‍ക്ക്:  (www.kvartha.com 17/02/2015)   ഇന്തോ- അമേരിക്കന്‍ വ്യവസായി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. എഡിസണിലെ താമസക്കാരനായ അമിത് പട്ടേല്‍(28) ആണ് സ്വന്തം മദ്യഷോപ്പിനുമുന്നില്‍ വെടിയേറ്റ് മരിച്ചത്.

ഇന്തോ- അമേരിക്കന്‍ യുവവ്യവസായി വെടിയേറ്റു മരിച്ചുതിങ്കളാഴ്ചയായിരുന്നു സംഭവം. സ്വന്തം പിതാവിന്റെ ന്യൂജേഴ്‌സിയിലെ മദ്യകടയില്‍ വച്ചായിരുന്നു അമിത് പട്ടേലിനു വെടിയേറ്റത്. സംഭവം നടക്കുമ്പോള്‍ കടയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ മദ്യകടയ്ക്കകത്ത് വെടിയേറ്റ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു അമിത് പട്ടേല്‍. കുറച്ച് നിമിഷങ്ങള്‍ക്കുശേഷം മരണവും സംഭവിച്ചു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പോലീസ് പറയുന്നത്. കടയിലെ വസ്തുക്കള്‍ക്കൊന്നും നാശനഷ്ടം സംഭവിച്ചിട്ടില്ല എന്നതും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല എന്നതും ഇതിനു കാരണമായി പോലീസ് ചൂണ്ടി കാട്ടുന്നു
Also Read:
ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Keywords:  India, America, Business Man, shot dead, Liquor, shop, New York, Father, Police, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia