ആണവകരാറില്‍ ഇന്ത്യ- ജപ്പാന്‍ ഒപ്പുവെച്ചു; സാമ്പത്തിക, സുരക്ഷാ രംഗങ്ങളിലെ സഹകരണത്തിന് കുതിപ്പേകും
Nov 11, 2016, 21:00 IST
ടോക്കിയോ: (www.kvartha.com 11.11.2016) അനിശ്ചിതത്വത്തിനൊടുവില്‍ ആണവോര്‍ജ പദ്ധതിയില്‍ സഹകരിക്കുന്നതു സംബന്ധിച്ച ഉടമ്പടിയില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആണവ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും ഇത് അവസരം നല്‍കും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും തമ്മില്‍ നടന്ന കൂടികാഴ്ചക്ക് ശേഷമാണ് ഇരുരാജ്യങ്ങളും ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇന്ത്യയുടേയും ജപ്പാന്റേയും സാമ്പത്തിക, സുരക്ഷാ രംഗങ്ങളിലെ സഹകരണത്തിന് പുതിയ ഉടമ്പടി കുതിപ്പേകും.
ഇനി മുതല്‍ ജപ്പാന് ആണവ സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാം. ഈ കരാര്‍ ചൈനയ്‌ക്കെതിരെ യോജിച്ചുനിന്ന് പോരാടാനും ഇരു രാജ്യങ്ങളേയും സഹായിക്കും.
Keywords: Tokyo, Japan, World, India, Prime Minister, Narendra Modi, Nuclear, India, Japan sign civil nuclear deal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.