ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇൻഡ്യയും ഓസ്‌ട്രേലിയയയും; അടുത്ത 5 വർഷത്തിനുള്ളിൽ 1 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി
Apr 2, 2022, 18:50 IST
ന്യൂഡെൽഹി:(www.kvartha.com 02.04.2022) ഓസ്‌ട്രേലിയയുമായി പുതുതായി ഒപ്പുവച്ച വ്യാപാര ഉടമ്പടി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം നിലവിലുള്ള 27 ബില്യൻ ഡോളറിൽ നിന്ന് 45-50 ബില്യൻ ഡോളറായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇൻഡ്യയിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സർകാർ പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസണും പങ്കെടുത്ത വെർച്വൽ ചടങ്ങിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയൻ വാണിജ്യ, ടൂറിസം, നിക്ഷേപ മന്ത്രി ഡാൻ ടെഹാനും ചേർന്ന് ഇൻഡ്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ - വ്യാപാര കരാറിൽ (IndAus ECTA) ഒപ്പുവച്ചു.
'ഇൻഡ്യയ്ക്ക് ഇത് ചരിത്രപരമായ ദിവസമാണ്, ഒരു ദശാബ്ദത്തിനുള്ളിൽ ഒരു വലിയ വികസിത രാജ്യത്തോടൊപ്പം ഇത് ഇൻഡ്യയുടെ ആദ്യ കരാറാണ്. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിൽ ഇൻഡ്യൻ ഷെഫുകൾക്കും യോഗ പരിശീലകർക്കും നിരവധി പുതിയ അവസരങ്ങൾ തുറക്കും. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പോസ്റ്റ് സ്റ്റഡി വർക് വിസകളും ഈ കരാറിന്റെ ഭാഗമാണ്', ഗോയൽ പറഞ്ഞു.
ഒരു ലക്ഷത്തിലധികം ഇൻഡ്യൻ വിദ്യാർഥികൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ടെന്നും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെച്ചതായും ഗോയൽ ചൂണ്ടിക്കാട്ടി. വ്യാപാര തടസങ്ങൾ നീക്കുന്നത് ടെക്സ്റ്റൈൽസ്, ഫാർമസ്യൂടികൽസ്, തുകൽ തുടങ്ങിയ തൊഴിൽ മേഖലകൾക്ക് വലിയ സാധ്യതകൾ നൽകുമെന്നും എൻജിനീയറിങ് ഉൽപന്നങ്ങൾ, ഓടോമൊബൈൽ തുടങ്ങി നിരവധി മേഖലകൾക്ക് വലിയ സാധ്യതകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

It is 2 out of 2 in 2022!
— Piyush Goyal (@PiyushGoyal) April 2, 2022
After the momentous India-UAE CEPA, India & Australia walk the talk and sign the historic Economic Cooperation and Trade Agreement.
We are opening new gateways for our businesses and people to take the fast-lane to greater prosperity. 🇮🇳🇦🇺#IndAusECTA pic.twitter.com/9eiH0Up7Qa
ഒരു ലക്ഷത്തിലധികം ഇൻഡ്യൻ വിദ്യാർഥികൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ടെന്നും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെച്ചതായും ഗോയൽ ചൂണ്ടിക്കാട്ടി. വ്യാപാര തടസങ്ങൾ നീക്കുന്നത് ടെക്സ്റ്റൈൽസ്, ഫാർമസ്യൂടികൽസ്, തുകൽ തുടങ്ങിയ തൊഴിൽ മേഖലകൾക്ക് വലിയ സാധ്യതകൾ നൽകുമെന്നും എൻജിനീയറിങ് ഉൽപന്നങ്ങൾ, ഓടോമൊബൈൽ തുടങ്ങി നിരവധി മേഖലകൾക്ക് വലിയ സാധ്യതകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, World, National, Top-Headlines, India, Australia, Job, Central, Minister, Central Government, Prime Minister, Narendra Modi, India-Australia, Piyush Goyal, India-Australia Trade Pact expected to create 1 million jobs over next 5 years: Piyush Goyal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.