കാലുകളില്‍ മാത്രം വരകള്‍; കഴുതയുമല്ല, സീബ്രയുമല്ല; അപൂര്‍വമായി ഉണ്ടാകുന്ന 'സോങ്കി കുഞ്ഞ്'

 


നെയ്‌റോബി: (www.kvartha.com 12.04.2020) സീബ്രയും കഴുതയും ഇണ ചേര്‍ന്ന് ഉണ്ടായ 'സോങ്കി' കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ വൈറല്‍. കെനിയയിലെ ഷെല്‍ഡ്രിക് വന്യ ജീവി ട്രസ്റ്റ് ആണ് അപൂര്‍വ ചിത്രങ്ങളും അതിന്റെ പിന്നിലെ കഥയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സോങ്കി കുഞ്ഞ് ജനിക്കുകയെന്നത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. കഴുതയും സീബ്രയും തമ്മില്‍ ഇണ ചേരുമ്പോഴാണ് സോങ്കി കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.

കഴിഞ്ഞ മെയ് അവസാനമാണ് സാവോ ദേശീയ പാര്‍ക്കിനു പുറത്ത് താമസിക്കുന്ന വീട്ടമ്മയുടെ കാലിത്തൊഴുത്തില്‍ അലഞ്ഞു തിരിഞ്ഞ് ഒരു സീബ്ര എത്തിയത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വനം വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ സീബ്രയെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി ഷൈലു ദേശീയ പാര്‍ക്കിലേക്ക് സീബ്രയെ മാറ്റി പാര്‍പ്പിച്ചു. പുതിയ പ്രദേശവുമായി പെട്ടെന്നു തന്നെ സീബ്ര ഇണങ്ങിച്ചേര്‍ന്നു. വന്യ ജീവി സംരക്ഷണ പ്രവര്‍ത്തകര്‍ മിക്കവാറും സീബ്രയെ കാണാറുമുണ്ടായിരുന്നു.

കാലുകളില്‍ മാത്രം വരകള്‍; കഴുതയുമല്ല, സീബ്രയുമല്ല; അപൂര്‍വമായി ഉണ്ടാകുന്ന 'സോങ്കി കുഞ്ഞ്'

ഈ വര്‍ഷമാദ്യം ദേശീയ പാര്‍ക്കിന്റെ സംരക്ഷണ വേലിയുടെ അറ്റകുറ്റ പണിക്കിറങ്ങിവരാണ് സീബ്രയ്‌ക്കൊപ്പം കുഞ്ഞിനെ കണ്ടത്. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് സംഭവത്തിന്റെ രഹസ്യം പുറത്തു വരുന്നത്. ഇവര്‍ കുഞ്ഞിനെ ആദ്യം കണ്ടപ്പോള്‍ മുതല്‍ ശരീരത്തില്‍ വരകള്‍ കുറവായിരുന്നു. നിറവും വ്യത്യാസപ്പെട്ടിരുന്നു. മറ്റ് സീബ്രകളില്‍ നിന്ന് വ്യത്യസ്തമായി മണ്ണിന്റെ നിറമായിരുന്നു കുഞ്ഞിന്റെ ശരീരത്തിന്. ചെളിയില്‍ കിടന്നതാകാം ശരീരത്തിന് ഈ നിറമാകാന്‍ കാരണമെന്നാണ് കണ്ടവര്‍ ആദ്യം കരുതിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയാണ് കുഞ്ഞ് സങ്കരയിനമായ സോങ്കിയാണെന്ന് തിരിച്ചറിഞ്ഞത്.

കാലുകളില്‍ മാത്രം വരകള്‍; കഴുതയുമല്ല, സീബ്രയുമല്ല; അപൂര്‍വമായി ഉണ്ടാകുന്ന 'സോങ്കി കുഞ്ഞ്'

ഈ സീബ്ര യുടെ കാര്യത്തില്‍ സംഭവിച്ചത് പുതിയ സ്ഥലത്തേക്ക് കൊണ്ട് വരുന്നതിന് മുന്‍പ് ഏതെങ്കിലും കഴുതയുമായി ഇണ ചേര്‍ന്നതാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവില്‍ സോങ്കി കുഞ്ഞിന്റെ കാലുകളില്‍ മാത്രമാണ് സീബ്രടേതിനു സമാനമായ വരകളുള്ളത്. ശരീരം മുഴുവന്‍ തവിട്ട് നിറത്തിലാണ്. സോങ്കി കുഞ്ഞിനും അമ്മ സീബ്രയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഖമായി ജീവിക്കുന്നുവെന്നും ഷെല്‍ഡ്രിക് വന്യ ജീവി വിഭാഗം വ്യക്തമാക്കി.
 
Keywords:  News, World, Africa, Animals, Birth, Entertainment, In Kenya Zebra Mates with Donkey Gives Birth to Highly Unusual Zonkey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia