ഇമ്രാന്‍ ഖാന്‍ നടന്ന് തുടങ്ങി

 


ADVERTISEMENT

ലാഹോര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് വീണ പരിക്കേറ്റ മുന്‍ ക്രിക്കറ്ററും തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നടന്നു തുടങ്ങി. ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ആശുപത്രി മോചിതനാവുമെന്നാണ് കരുതുന്നത്.

പ്രത്യേകം തയ്യാറാക്കിയ നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെ 300 മീറ്ററോളം ദൂരമാണ് ഇമ്രാന്‍ നടന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് ഇമ്രാന്‍ നടക്കുന്നത്. ഷൗഖത് ഖാനം ആശുപത്രിയിലാണ് ചികിത്സ.

ഇമ്രാന്‍ ഖാന്‍ നടന്ന് തുടങ്ങിഅടുത്ത ആറാഴ്ചകൂടി നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെയേ ഇമ്രാന് നടക്കാന്‍ കഴിയൂ. മെയ് 11ന് നടന്ന പൊതുകതിരഞ്ഞെടുപ്പിന് മുന്നോടിയായുളള പൊതു പരിപാടിയിലാണ് ഇമ്രാന് പരിക്കേറ്റത്.

Keywords : Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia