ഭര്‍ത്താവ് മരിച്ച് 15 മാസത്തിനുശേഷം യുവതി അയാളില്‍ നിന്ന് ഗര്‍ഭം ധരിച്ചു
Feb 17, 2015, 11:01 IST
ഇംഗ്ലണ്ട്: (www.kvartha.com 17/02/2015) ഭര്‍ത്താവ് മരിച്ച് 15 മാസത്തിനുശേഷം അയാളില്‍ നിന്ന് ഗര്‍ഭം ധരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മേഴ്‌സിസൈഡിലെ ജെനിയെന്ന യുവതിയാണ് ഭര്‍ത്താവായ ജിം മരണപ്പെട്ട് ഏകദേശം 15 മാസം കഴിഞ്ഞ് അയാളുടെ ബിജമുപയോഗിച്ച് ഗര്‍ഭിണിയായത്. വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്.
അയര്‍ലന്‍ഡില്‍ വച്ച് ഒരു അവധിക്കാല ആഘോഷത്തിനിടെ കണ്ടുമുട്ടിയ ജെനിയും ജിമ്മും തമ്മില്‍ പ്രണയത്തിലാകുകയും അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ആ ദാമ്പത്യത്തിനു ഏറെ നാള്‍ ആയൂസുണ്ടായിരുന്നില്ല. ശ്വാസകോശ കാന്‍സര്‍ പിടികൂടിയതിനെത്തുടര്‍ന്ന് ജിം ചികില്‍സയിലാവുകയായിരുന്നു. മരണാസന്നനായി കിടന്ന ജിമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബീജമുപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ താന്‍ തയ്യാറായതെന്ന് അധ്യാപിക കൂടിയായ ജെനി പറയുന്നു. താന്‍ ഏകയായിപോകരുതെന്ന ഭര്‍ത്താവിന്റെ നിര്‍ബന്ധമായിരുന്നു ഇതിനു പിന്നിലെന്നും ഇവര്‍ പറയുന്നു
അയാളുടെ ബിജം സൂക്ഷിച്ച് വച്ച് ജിം മരിച്ച് കഴിഞ്ഞ് 15 മാസത്തിനുശേഷം ആ ബീജമുപയോഗിച്ച് യുവതി ഗര്‍ഭിണിയാവുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും ഒരു കുട്ടി 20 ദിവസത്തിനുശേഷം മരണപ്പെട്ടു. മറ്റേ കുട്ടി പിക്‌സിക്ക് 16 മാസം പ്രായമുണ്ട്. പിക്‌സിയുടെ ഇരട്ട സഹോദരിയായ ലില്ലി മരിച്ചെങ്കിലും അവള്‍ ജിമ്മിനൊപ്പം സ്വര്‍ഗത്തിലുണ്ടെന്നു വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് ജെനി പറഞ്ഞു
Also Read:

ആര്.എസ്.എസ് ആക്രമണം: പോലീസ് ഇരട്ടനീതി നടപ്പിലാക്കുന്നുവെന്ന് മുസ്ലിം ലീഗ്
Keywords: Mother, Youth, Woman, Husband, Death, Marriage, Pregnant Woman, Love, Cancer, Teacher, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.