എട്ട് പ്രവിശ്യകൾ പിടിച്ചടക്കി താലിബാൻ മുന്നേറ്റം! തൻ്റെ തീരുമാനത്തിൽ കുറ്റബോധമില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജൊ ബിഡെൻ
Aug 11, 2021, 14:51 IST
വാഷിംഗ്ടൺ: (www.kvartha.com 11.08.2021) അഫ്ഗാനിസ്താനിൽ നിന്നും യുഎസ് സൈന്യത്തെ പിൻ വലിക്കാനുള്ള തൻ്റെ തീരുമാനത്തിൽ യാതൊരു കുറ്റബോധവുമില്ലെന്ന് പ്രസിഡൻ്റ് ജൊ ബിഡെൻ. യുഎസ് സൈന്യത്തിൻ്റെ പിൻ വാങ്ങൽ പ്രഖ്യാപനത്തോടെ ശക്തിയാർജ്ജിച്ച താലിബാൻ ഇതുവരെ അഫ്ഗാനിസ്താൻ്റെ എട്ടോളം പ്രവിശ്യകൾ പിടിച്ചടക്കി കഴിഞ്ഞു.
ഐക്യത്തോടെ രാജ്യത്തിന് വേണ്ടി പോരാടാൻ അഫ്ഗാൻ നേതാക്കളോട് ബിഡെൻ ആവശ്യപ്പെട്ടു. അഫ്ഗാൻ നേതാക്കൾ ഒരുമിക്കണം. അവർക്ക് വേണ്ടി യുദ്ധം ചെയ്യണമെന്നും ബിഡെൻ പറഞ്ഞു. അഫ്ഗാനിസ്താന് യുഎസ് നൽകിയ ഉറപ്പ് താൻ പാലിക്കുമെന്നും എന്നാൽ നേതാക്കൾ ഒത്തൊരുമയോടെ താലിബാനെതിരെ പൊരുതണമെന്നും ബിഡെൻ ആവശ്യപ്പെട്ടു.
ഞങ്ങൾ നൽകിയ വാക്കുകൾ പാലിക്കാൻ ഞാൻ പ്രതിജഞാബദ്ധരാൺ. വ്യോമ പിന്തുണ നൽകുക, വ്യോമ സേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണോ എന്ന് ഉറപ്പ് വരുത്തൽ, അവരുടെ സേനയ്ക്ക് ആവശ്യമായ ഭക്ഷണവും ഉപകരണങ്ങളും എത്തിക്കുക, അവർക്ക് ശമ്പളം നൽകുക തുടങ്ങിയ എല്ലാ കാര്യങ്ങളും യുഎസ് ചെയ്യും. പക്ഷേ നിങ്ങൾ പോരാടണം എന്നും ബിഡെൻ വൈറ്റ് ഹൗസിൽ പറഞ്ഞു.
രാഷ്ട്രീയമായി ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകത അവർ മനസിലാക്കാൻ തുടങ്ങിയെന്ന് ഞാൻ കരുതുന്നു. എൻ്റെ തീരുമാനങ്ങളിൽ എനിക്കൊരു കുറ്റബോധവുമില്ല എന്നും ബിഡെൻ കൂട്ടിച്ചേർത്തു.
2021 അവസാനത്തോടെ യുഎസ് സൈന്യം പൂർണമായും അഫ്ഗാനിസ്താനിൽ നിന്നും പിൻ വാങ്ങും. ഇതുവരെ 95 ശതമാനം യുഎസ് സൈനീകർ അഫ്ഗാനിൽ നിന്നും മടങ്ങിയിട്ടുണ്ട്. ഇതുവരെ എട്ട് പ്രവിശ്യകളാണ് താലിബാൻ പിടിച്ചടക്കിയത്. ഫറ, ബഗ് ലൻ, കുന്ദുസ്, തലുഖൻ, ശെബെർഗൻ, സരഞ്ജ്, നിം റോസ്, സമൻ ഗൻ എന്നിവയാണ് പിടിച്ചടക്കിയ പ്രവിശ്യകൾ.
SUMMARY: The full departure of US troops is expected to be completed by month’s end and the Pentagon has continued to state the process is more than 95 per cent complete.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.