ചാനല്‍ ചര്‍ച്ചയ്ക്കിടെ വനിതകള്‍ക്കെതിരെ പാര്‍ലമെന്റംഗത്തിന്റെ പരാക്രമം
Jun 8, 2012, 13:27 IST
ഏഥന്‍സ്: ചാനല്‍ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷ വനിത അംഗങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ പാര്‍ ലമെന്റംഗത്തിന്റെ പരാക്രമം ചാനലില്‍ ലൈവായി സം പ്രേഷണം ചെയ്തു. ഗ്രീക്കിലെ നവനാസി രാഷ്ട്രീയപാര്‍ട്ടിയുടെ പാര്‍ലമെന്റംഗമായ ഇല്ല്യാസ് കസിഡിയാറിസാണ് ചര്‍ച്ചക്കിടെ എതിര്‍ പാര്‍ട്ടി അംഗങ്ങളായ വനിതകളെ മുഖത്തടിച്ചും മുഖത്ത് വെളളമൊഴിച്ചും നേരിട്ടത്. സംഭവം വിവാദമായതോടെ ഇല്ല്യാസിനെതിരെ അറസ്റ്റ് വാറണ്ടുമെത്തി.
ഗ്രീസിലെ തീവ്രവലതുപക്ഷ നവനാസി സ്വാധീനമുളള രാഷ്ട്രീയ പാര്‍ട്ടിയായ ഗോള്‍ഡണ്‍ ഡൗണിന്റെ പാര്‍ലമെന്റംഗവും വക്താവുമായ ഇലിയാസ് കസിഡിയാറിസാണ് ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കെത്തിയവരെ കായികമായി നേരിട്ടത്. ഈ മാസം പകുതിയോടെ വീണ്ടുമെത്തുന്ന തെരഞ്ഞെടുപ്പിന്റ ചൂടേറിയ ചര്‍ച്ചക്കിടെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ എംപിയുടെ തത്സമയ പരാക്രമമുണ്ടായത്. ചര്‍ച്ചക്കെത്തിയ ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ട് വനിതാ അംഗങ്ങള്‍ക്കെതിരെയായിരുന്നു അവതാരകര്‍ നോക്കിനില്‍ക്കെ കസിഡിയാറിസിന്റെ മുഖത്തടിച്ചുളള പ്രതിഷേധം.
2007 ല്‍ നടന്ന ആയുധ ഇടപാടില്‍ കസിഡിയാറിസ് ആരോപണവിധേയനാണെന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതികരണമാണ് പാര്‍ലമെന്റംഗത്തിന്റെ ഓര്‍ക്കപ്പുറത്തെ പ്രതികരണത്തില്‍ കലാശിച്ചത്. ആദ്യം മേശപ്പുറത്തുണ്ടായിരുന്നു കപ്പിലെ വെളളമെടുത്ത് വനിതാ നേതാവിന്റെ മുഖത്തൊഴിച്ചു. പ്രതിരോധിക്കാനെത്തിയ ലിയാനാ കെന്നെല്ലിക്ക് മുഖത്തടിയേറ്റത് മൂന്ന് തവണ. എന്തായാലും ഗ്രീസില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കസിഡിയാറിസിന് ജയില്‍വാസം ഉറപ്പായി. എന്നാല്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ചൂടുപിടിപ്പിക്കാന്‍ ഇനി അതിഥികളെത്തുമോ എന്ന ആശങ്കയിലാണ് ഗ്രീസിലെ ടെലിവിഷന്‍ ചാനലുകള്‍.
Keywords: World, Media, Parliament, Woman, Attack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.