Oil Price | ഇസ്റാഈൽ-ഫലസ്തീൻ സംഘർഷം: പെട്രോൾ - ഡീസൽ വില കൂടുമോ? ഇറാനിലേക്കും കണ്ണുനട്ട് ലോകം, കാരണമിതാണ്!
Oct 9, 2023, 11:09 IST
ന്യൂഡെൽഹി: (KVARTHA) ഇസ്റാഈൽ-ഫലസ്തീൻ സംഘർഷം വ്യാപിക്കുന്നതിനാൽ, അതിന്റെ ആഘാതം ക്രൂഡ് ഓയിൽ വിലയിൽ ദൃശ്യമാകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. ഇസ്റാഈലും ഹമാസും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ മിഡിൽ ഈസ്റ്റിലുടനീളം രാഷ്ട്രീയ അനിശ്ചിതത്വം വർധിപ്പിച്ചു. ഇതുമൂലം, തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.19 ഡോളർ അഥവാ 3.77% വർധിച്ച് 87.77 ഡോളറായും ഡബ്ള്യു ടി ഐ (WTI) ക്രൂഡ് വില 3.36 ഡോളർ അഥവാ 4.06% വർധിച്ച് ബാരലിന് 86.15 ഡോളറായും ഉയർന്നു. ഇസ്റാഈലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ എണ്ണവില കുതിച്ചുയരുമെന്നതാണ് ആശങ്ക. ഇതുമൂലം ലോകമെമ്പാടും പണപ്പെരുപ്പം വർധിക്കാൻ സാധ്യതയുണ്ട്.
മിഡിൽ ഈസ്റ്റ് മൂന്നിലൊന്ന് വിതരണം ചെയ്യുന്നു
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഇസ്റാഈലിൽ നടക്കുന്ന സംഭവങ്ങൾ എണ്ണ വിതരണത്തിന് പെട്ടെന്നുള്ള ഭീഷണിയല്ല. എന്നാൽ ഈ യുദ്ധം ഉടൻ അവസാനിച്ചില്ലെങ്കിൽ അമേരിക്കയും ഇറാനും ഈ സംഘർഷത്തിൽ കുടുങ്ങിയേക്കുമെന്ന് ഭയമുണ്ട്. ഇതോടെ എണ്ണ വിതരണത്തിൽ നേരിട്ടുള്ള സ്വാധീനം ദൃശ്യമാകും. നിലവിൽ, ലോകത്തിലെ ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും മിഡിൽ ഈസ്റ്റിൽ നിന്നാണ് വിതരണം ചെയ്യുന്നത്. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന അപകടസാധ്യതകൾ കാരണം എണ്ണ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
വിലക്കയറ്റത്തെ കുറിച്ചുള്ള ഭയം
ക്രൂഡ് ഓയിൽ വില വർധിച്ചാൽ അത് പണപ്പെരുപ്പത്തെ നേരിട്ട് ബാധിക്കും. ലോകമെമ്പാടുമുള്ള വിതരണ ശൃംഖലയെയും ബാധിച്ചേക്കാം. ഇതിന് പുറമെ ഇസ്റാഈലിനെതിരായ ആക്രമണത്തിൽ ഇറാനും പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇറാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടാൽ, അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങൾ ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കാം. ഇതും എണ്ണവില കത്തിക്കയറാൻ ഇടയാക്കും.
കേന്ദ്ര സർക്കാരിന് വെല്ലുവിളി
ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുന്നു. അതിൽ 44 ശതമാനം ക്രൂഡ് ഓയിൽ മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ യുദ്ധം രൂക്ഷമാകുമ്പോൾ വിതരണവും വിലക്കയറ്റവും നിയന്ത്രിക്കുകയെന്നത് കേന്ദ്ര സർക്കാരിന് വെല്ലുവിളിയാകും. പല സംസ്ഥാനങ്ങളിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പും നടക്കുമ്പോൾ പ്രത്യേകിച്ചും. 2022 മെയ് മാസത്തിന് ശേഷം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകളിൽ ഒരു കുറവും ഉണ്ടായിട്ടില്ല.
Keywords: News, National, New Delhi, World, Business, Israel, Hamas, Palestine, Oil Price, How The Israel-Hamas Conflict Could Impact Oil Markets.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.