ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദം ചൈനയെ ബാധിക്കില്ലെന്ന് ഒബാമ
Feb 2, 2015, 11:59 IST
വാഷിംഗ്ടണ്‍ : (www.kvartha.com 02/02/2015) അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈന നടത്തിയ പ്രതികരണത്തിനെതിരെ ഒബാമ രംഗത്ത്. തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചൈനയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും വാഷിംഗടണും ന്യൂഡല്‍ഹിയുമായി നല്ല ബന്ധമാണുള്ളതെന്നുംഅത് ചൈനയെ ബാധിക്കുന്ന കാര്യമല്ലെന്നും ഒബാമ പറഞ്ഞു.
ഒബാമയുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് യു.എസിന്റെ കെണിയില്‍ ഇന്ത്യ വീഴരുതെന്ന മുന്നറിയിപ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നല്‍കിയിരുന്നത്. ഇതിനെതിരെയാണ് അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്
' ചൈനീസ് സര്‍ക്കാര്‍ ഈ പ്രസ്താവന നടത്തിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ചൈന ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം ഞങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്.' ഒബാമ പറഞ്ഞു.
' യു.എസിനെ ഇന്ത്യയിലേക്കടുപ്പിക്കുന്ന സമീപനം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ടെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് അതൊരു ജനാധിപത്യരാജ്യമാണ്. അത് അതിന്റെ മൂല്യങ്ങളിലും മറ്റും പ്രതിഫലിക്കുന്നുണ്ട്.' ഒബാമ വ്യക്തമാക്കി.
നവംബറിലെ തന്റെ ചൈനാ സന്ദര്‍ശനവും വന്‍ വിജയമായിരുന്നെന്ന് ഒബാമ പറഞ്ഞു. സന്ദര്‍ശനത്തിനിടെയുള്ള ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച മികച്ച വിജയമായിരുന്നെന്നും ഒബാമ പറഞ്ഞു
Also Read:
കൈനോത്ത് 13 കാരന് പുലിയെ കണ്ട് ഭയന്നോടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും
Keywords: India, America, Washington, Obama, Chaina, Friends, Government, Visit, President, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.