നവവധുവിന് പഠിക്കാന്‍ മോഹം; മണവാളന്‍ സ്‌കൂള്‍ തകര്‍ത്തു

 


മൗറിടാനിയ: (www.kvartha.com 22/01/2015) സ്‌കൂള്‍ നശിപ്പിക്കാന്‍ ശ്രമിച്ച മണവാളനെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. വടക്കു-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മൗറിടാനിയയിലാണ് സംഭവം.

നവവധുവിന് പഠിക്കാന്‍ മോഹം; മണവാളന്‍ സ്‌കൂള്‍ തകര്‍ത്തുഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നവവധുവിനെ നേടുന്നതിനുവേണ്ടിയാണ് മണവാളനും കൂട്ടരും സ്‌കൂളില്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

വിവാഹത്തിന് താല്‍പര്യമില്ലാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചയയ്ക്കുകയും പഠിക്കാനുള്ള മോഹം കാരണം പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി സ്‌കൂളില്‍ ചേരുകയും ചെയ്തു. ഇതില്‍ പ്രതിക്ഷേധിച്ചാണ് മണവാളനും മൂന്ന് കൂട്ടുക്കാരും സ്‌കൂളിലെത്തുകയും ജനല്‍ചില്ലുകളും മറ്റും കല്ലെറിഞ്ഞ് തകര്‍ക്കുകയും സ്‌കൂളില്‍ ഭീകരാന്തരിക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തത്. ഇതേതുടര്‍ന്ന് പ്രിന്‍സിപ്പാല്‍ പോലീസില്‍ പരാതി നല്‍കുകയും മണവാളനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു

Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia