ഗൂഗിളിന്റെ പാകിസ്ഥാന്‍ പേജ് ഹാക്ക്‌ചെയ്തു

 


ഗൂഗിളിന്റെ പാകിസ്ഥാന്‍ പേജ് ഹാക്ക്‌ചെയ്തു
കറാച്ചി. ഗൂഗിളിന്റെ പാകിസ്ഥാന്‍ പേജ്  ഹാക്ക് ചെയ്തു. ഗൂഗിളിന്റെ ലോഗോയ്ക്ക് പകരം ഒരു പാലത്തില്‍ കൂടി രണ്ട് പെന്‍ഗ്വിനുകള്‍ നടന്നു പോകുന്ന ചിത്രമായിരുന്നു ശനിയാഴ്ച രാവിലെ ഈ പേജ് തുറക്കാന്‍ ശ്രമിച്ചവര്‍ കണ്ടത്. പാകിസ്ഥാന്‍ ഡൗണ്‍ഡ് എന്ന സന്ദേശവും ഇതിനോപ്പം എഴുതിയിട്ടുണ്ട്.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകത്തിലെ എറ്റവും വലിയ സൈബര്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ഒരു ഹോം പേജിനെതിരെ ഹാക്കിംങ്ങ് നടക്കുന്നത്.  ഹോം പേജ് തിരിച്ചുപിടിക്കാനുള്ള  ശ്രമത്തിലാണ് ഗൂഗിള്‍. ഇപ്പോള്‍ ഈ പേജ് ഇപ്പോള്‍ ലഭ്യമാകുന്നില്ല.

തുര്‍ക്കി ഭാഷയിലുള്ള സന്ദേശവും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ  തുര്‍ക്കിയിലെ ഹാക്കിംങ്ങ് ഗ്രൂപ്പുകളെയാണ് പ്രധാനമായും സംശയിക്കുന്നത്. എന്നാല്‍ ആഗോളമായുള്ള ഹാക്കിംങ്ങ് ഗ്രൂപ്പുകളുടെ പുതിയ ശൈലിയാണിതെന്നാണ് വിലയിരുത്തല്‍. നേരത്തെ ചില അമേരിക്കന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്ത യൂറോപ്യന്‍ ഹാക്കര്‍മാരുടെ സംഘം അറബി സന്ദേശങ്ങള്‍ ഇത്തരം സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Key Words: Google, Pakistan page, Hacked , Google’s logo , Search engine , News , Pakistani bloggers , Twitterati, MarkMoniter, Pakistani websites , Pakistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia