ലണ്ടന്‍: പാപ പരിഹാരത്തിനായി പള്ളിവികാരിയായ ആളാണ് മാര്‍ക് റോവന്‍. ഇക്കാര്യത്തില്‍ പശ്ചാത്താപം മാത്രമല്ല മാര്‍ക് റോവനെ പള്ളിവികാരിയാക്കിയത്. തെറ്റുകളിലേക്ക് പോകുന്നവരെ നേര്‍വഴിക്ക് നയിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുകയാണ് റോവന്‍. മയക്കുമരുന്ന് കച്ചവടത്തിനും, മോഷണത്തിനും ഒരുപാട് തവണ ജയിലില്‍ കഴിഞ്ഞ ആളാണ് റോവന്‍. ഒടുവില്‍ അതിനോട് മടുപ്പു തോന്നുകയും പൗരോഹിത്യത്തിലേക്ക് മാറുകയും ചെയ്തു.
റോവന്‍ അതിനുമുമ്പ് പള്ളികളില്‍ കയറിയിരുന്നത് പള്ളികളിലുള്ള ഇരുമ്പ് ഉരുപ്പടികള്‍ മോഷ്ടിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. ഒരുപാടു തവണ മോഷണത്തിന് റോവനെ ജയിലിലടച്ചിരുന്നു. ഒരിക്കല്‍ ജയിലില്‍ നിന്നിറങ്ങിയ അദ്ദേഹം ചെന്നെത്തിയത് ഒരു തിയോളജിക്കല്‍ കോളേജിലായിരുന്നു. അവിടെ അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി വികാരിയായി.
തുടര്‍ന്ന് സ്വന്തം നാടായ ഡെവണിലെത്തിയ റോവന്‍ ഒരു കൊള്ളക്കാരനായ തന്നെ ഒരു വികാരിയായി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇടവകയിലെത്തിയ പുതിയ അച്ഛനെ നാട്ടുകാര്‍ സ്നേഹം കൊണ്ട് മൂടിയപ്പോള്‍ റോവന്‍ അത് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു.
കുറ്റവാളിയായ കാലത്ത് ശരീരത്തില്‍ മുഴുവനും ടാറ്റു പതിപ്പിക്കുന്നത് ഒരു ഹോബിയായി കണ്ടിരുന്ന റോവന്റെ ശരിരത്തില്‍ ഇന്നും ഒരു ദുരന്ത സൂചനയായി ആ ടാറ്റൂകള്‍ മായാതെ കിടക്കുന്നു. ഡെവണ്സിലെ എക്സ്റ്ററിലേക്ക് താമസം മാറിയ റോവന്‍ ഭാര്യ ആനന്ദ്രയ്ക്കും രണ്ടു മക്കളോടുമൊപ്പം സുഖമായി കഴിയുകയാണ്.

Keywords: London, Robbery, Church, World, Prayer, Jail, Malayalam News, Mark Rovan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.