തീവ്രവാദബന്ധം: പാക്കിസ്ഥാന് മുന്‍ മന്ത്രി ഹൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി
Jun 28, 2012, 19:26 IST
ഹൂസ്റ്റണ്‍: പാക്കിസ്ഥാനിലെ മുന്‍ മന്ത്രി ഷെയ്ഖ് റാശിദ് ഹൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
പാക്കിസ്ഥാനിലെ അവാമി മുസ്ലീം ലീഗിന്റെ നേതാവാണ് 61കാരനായ റാശിദ്. റാശിദിനെ കസ്റ്റഡിയിലെടുത്തെങ്കിലും 5 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പാക്കിസ്ഥാന് ഭീകരന് ഹാഫിസ് സയ്യിദുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നായിരുന്നു റാശിദിനെ പിടികൂടിയത്.
റാശിദ് അമേരിക്കന്‍ പോലീസിന്റെ പിടിയിലായതായി റിപോര്‍ട്ട് വന്നയുടനെ അമേരിക്കയിലെ പാക്കിസ്ഥാന് അംബാസഡര്‍ ഷെറി റഹ്മാന് അധികൃതരുമായി ബന്ധപ്പെടുകയും റാശിദിനെ ഉടനെ വിട്ടയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
English Summery
HOUSTON: Former Pakistani minister Shaikh Rashid known for his pro-LeT leanings, was detained at Houston airport on arrival for his possible links with the terror group's founder Hafiz Saeed the mastermind of the Mumbai attacks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.