പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം മുഹമ്മദ് നഷീദ് ഇന്ത്യന്‍ എംബസി വിട്ടു
Feb 23, 2013, 21:54 IST
മാലി: പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം മുന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യന്‍ എംബസി വിട്ടു. ശനിയാഴ്ച വൈകിട്ട് 4.15ഓടെയാണ് അദ്ദേഹം എംബസി വിട്ടത്.
ഫെബ്രുവരി 13നാണ് നഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. പ്രസിഡന്റായിരിക്കവേ അധികാര ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് നഷീദിനെതിരെ കേസെടുക്കുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാഞ്ഞതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് അറസ്‌റ്റൊഴിവാക്കാന്‍ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
ജനാധിപത്യപരമായി തിരഞ്ഞെടുത്ത മാലിയിലെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008ലാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മാലദ്വീപില്‍ അട്ടിമറിയുണ്ടാവുകയും മുഹമ്മദ് നഷീദ് അധികാരഭ്രഷ്ടനാവുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ശ്രീലങ്കയിലാണ് അഭയം തേടിയിരിക്കുന്നത്.
SUMMARY: Male: Ending eleven days of stalemate, ex-Maldivian President Mohamed Nasheed today walked out of the Indian High Commission in Male where he was holed up since last Wednesday to evade an arrest warrant.
Keywords: World news, Male, Stalemate, Ex-Maldivian President, Mohamed Nasheed, Indian High Commission, Male, Wednesday, Arrest warrant.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.